പുന:പരിശോധനാ ഹര്‍ജി തുറന്നകോടതിയിലേക്ക്, വാദം ജനുവരി 22ന്‌ - News4Max

Breaking

Post Top Ad

Tuesday, 13 November 2018

പുന:പരിശോധനാ ഹര്‍ജി തുറന്നകോടതിയിലേക്ക്, വാദം ജനുവരി 22ന്‌

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ചേംബറിൽ ചേർന്ന അഞ്ചംഗ ബെഞ്ചാണ് തീരുമാനം കൈക്കൊണ്ടത്. മൂന്നു മണിക്കാണ് വിധിക്കെതിരെ സമർപ്പിച്ച 49 ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ പരിഗണിച്ചത്. ജനുവരി 22നാണ് ഹർജി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. അതായത് ഈ മണ്ഡലകാലം കഴിഞ്ഞ ശേഷമാണ് വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുക. ശബരിമല വിഷയത്തിൽ സമർപ്പിക്കപ്പെട്ട നാല് റിട്ട് ഹർജികളും പുന:പരിശോധനാ ഹർജിക്കൊപ്പം വാദം കേൾക്കും. സർക്കാരിനും ദേവസ്വം ബോർഡും അടക്കം കക്ഷികൾക്കെല്ലാം നോട്ടീസയക്കും. സുപ്രീംകോടതി രജിസ്ട്രാർ മാധ്യമപ്രവർത്തകരെ ഈ വിവരങ്ങൾ നേരിട്ട് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാൻ, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ച് തന്നെയാണ് ജനുവരി 22ന് തുറന്നകോടതിയിൽ ഈ ഹർജികളിൽ വാദം കേൾക്കുക.

from mathrubhumi.latestnews.rssfeed https://ift.tt/2qM1JN3
via IFTTT

No comments:

Post a Comment

Post Bottom Ad

Pages