രാജ്കോട്ട്: രാജസ്ഥാൻ റോയൽസ് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ ഐപിഎൽ ലേലമായിരുന്നു ഇത്തവണത്തേത്. കൃത്യമായ കണക്കുകൂട്ടലുകളോടെ എത്തി മികച്ച പദ്ധതികളിലൂടെ മികച്ച താരങ്ങളെ തന്നെ ഇത്തവണ രാജസ്ഥാൻ മാനേജ്മെന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടം റോയൽസ് ആരാധകർ ശരിക്കും ആഘോഷിച്ചു. അതിനായി അവർ ഒരു വീഡിയോയും പുറത്തിറക്കി. റോയൽസിലേക്കെത്തിയ പുതിയ താരങ്ങളെ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാസൺ ഡാൻസ് ചെയ്ത് സ്വീകരിക്കുന്നതാണ് വീഡിയോ. ബോളിവുഡിലെ സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തി ശ്രദ്ധ നേടിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ മോർഫ് ചെയ്താണ് റോയൽസ് ആരാധകരിൽ ആരോ ഈ വീഡിയോ നിർമിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ഇപ്പോൾ രാജസ്ഥാൻ റോയൽസ് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ റോയൽസ് ടീം ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. Wait for Sanga's entry 😂#RoyalsFamily | #IPL2022 | @yuzi_chahal | @JimmyNeesh | @SHetmyer | @KumarSanga2 | @ashwinravi99 | @IamSanjuSamson pic.twitter.com/PGgSJkmk7R — Rajasthan Royals (@rajasthanroyals) February 15, 2022 ഇത്തവണ രാജസ്ഥാൻ ടീമിലെത്തിച്ച യുസ്വേന്ദ്ര ചാഹൽ, ജിമ്മി നീഷാം, ഷിംറോൺ ഹെറ്റ്മയർ, ആർ. അശ്വിൻ എന്നിവരെ സഞ്ജു ഡാൻസ് കളിച്ച് ക്ഷണിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അവസാനം കോച്ച് സംഗക്കാരയും രംഗത്തെത്തുന്നുണ്ട്. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരുന്നത്. തുടർന്ന് ഇത്തവണത്തെ മെഗാ താരലേലത്തിൽ ആർ. അശ്വിൻ, ട്രെന്റ് ബോൾട്ട്, ഷിമ്രോൺ ഹെറ്റ്മെയർ, ദേവദത്ത് പടിക്കൽ, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, റിയാൻ പരാഗ്, കെ.സി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിങ്, കുൽദീപ് സെൻ, കരുൺ നായർ, ധ്രുവ് ജുറെൽ, തേജസ് ബറോക്ക, തേജസ് ബറോക്ക കുൽദിപ് യാദവ്, ശുഭം ഗർവാൾ, ജെയിംസ് നീഷാം, നഥാൻ കോൾട്ടർ നെയ്ൽ, റാസി വാൻ ഡെർ ഡ്യുസ്സൻ, ഡാരിൽ മിച്ചൽ എന്നിവരെ ടീമിലെത്തിക്കുകയും ചെയ്തു. Content Highlights: ipl 2022 Sanju Samson welcomes new Rajasthan Royals players in morphed video
from sports rss feed https://ift.tt/06yhlCt
via IFTTT
Post Top Ad
Wednesday, 16 February 2022
Home
sports sports rss feed
താരങ്ങളെ സ്വീകരിക്കാന്‍ സഞ്ജുവിന്റെ ഡാന്‍സ്; മോര്‍ഫ് വീഡിയോ ഏറ്റെടുത്ത് രാജസ്ഥാന്‍ റോയല്‍സ്
താരങ്ങളെ സ്വീകരിക്കാന്‍ സഞ്ജുവിന്റെ ഡാന്‍സ്; മോര്‍ഫ് വീഡിയോ ഏറ്റെടുത്ത് രാജസ്ഥാന്‍ റോയല്‍സ്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment