കോടതിയെ സമീപിച്ച് ജോക്കോവിച്ച്; തിരിച്ചയക്കല്‍ വൈകിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ - News4Max

Breaking

Post Top Ad

Thursday, 6 January 2022

കോടതിയെ സമീപിച്ച് ജോക്കോവിച്ച്; തിരിച്ചയക്കല്‍ വൈകിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

മെൽബൺ: വാക്സിനേഷൻ രേഖകളോ മെഡിക്കൽ ഇളവുകളോ ഹാജരാക്കാൻ സാധിക്കാതിരുന്നതോടെ മെൽബൺ വിമാനത്താവളത്തിൽ സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ തടഞ്ഞിരുന്നു. വിസ റദ്ദാക്കി താരത്തെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ നടപടികൾ വൈകിപ്പിക്കുമെന്ന് അറിയിച്ചതായി ജോക്കോവിച്ചിന്റെ അഭിഭാഷകൻ അറിയിച്ചു. താരത്തിന്റെ അടിയന്തര അപ്പീലിന് ശേഷം അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് ജോക്കോയെ തിരിച്ചയക്കാൻ പാടില്ലെന്ന് ജഡ്ജി ഉത്തരവിടുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചയക്കലിൽ നിന്ന് ജോക്കോവിച്ചിന് താത്കാലിക ഇളവ് ലഭിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ രാജ്യത്ത് തുടരുന്നതിനായി അദ്ദേഹത്തിന് ഇമിഗ്രേഷൻകേന്ദ്രത്തിൽ ഒരു രാത്രി തുടരേണ്ടതായി വരും. കഴിഞ്ഞ ദിവസമാണ് വാക്സിനേഷൻ രേഖകളോ മെഡിക്കൽ ഇളവുകളോ ഹാജരാക്കാൻ സാധിക്കാതിരുന്നതോടെ മെൽബൺ ടല്ലമറൈൻ വിമാനത്താവളത്തിൽ ജോക്കോവിച്ചിനെ തടഞ്ഞുവെച്ചത്. താരത്തിന്റെ വിസ അസാധുവാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരം കോടതിയെ സമീപിച്ചത്. വാക്സിൻ ഡോസുകൾ മുഴുവൻ എടുത്തിട്ടില്ലെങ്കിലും ടൂർണമെന്റിൽ പങ്കെടുക്കാൻ ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ഇളവ് നൽകിയെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചാണ് താരം വിമാനം കയറിയത്. വിമാനം ഇറങ്ങിയ ജോക്കോയോട് വാക്സിൻ ഡോസുകൾ പൂർണമായി എടുത്ത സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. വാക്സിൻ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങൾ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാൻ ജോക്കോയ്ക്ക് കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു. നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ ജോക്കോവിച്ച് ജനുവരി 17-ന് ആരംഭിക്കുന്ന ടൂർണമെന്റിനായാണ് ഓസ്ട്രേലിയയിലെത്തിയത്. കടുത്ത കോവിഡ് നിയന്ത്രണങ്ങളിലാണ് ഓസ്ട്രേലിയ. ഇതിനാൽ തന്നെ കൃത്യമായ വാക്സിൻ രേഖകളില്ലാത്തവരെ നാട്ടിലേക്ക് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. Content Highlights: novak djokovic won a temporary reprieve in his deportation from australia

from sports rss feed https://ift.tt/34le0PH
via IFTTT

No comments:

Post a Comment

Post Bottom Ad

Pages