ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത്’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയും റോഷന്‍ മാത്യുവുമാണ് പോസ്റ്റിലുള്ളത്.
ഒരു വെട്ടുകത്തിയുടെ പശ്ചാത്തലത്തിലാണ് ഇരുവരെയും പോസ്റ്ററില്‍ കാണിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നല്‍കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
”ബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോള്‍, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമര്‍പ്പിക്കുന്നു ഈ ചിത്രം. ഒരു കൈയ്യെങ്കിലും ആയുധത്തില്‍ നിന്ന് പിന്‍വാങ്ങുമെങ്കില്‍ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം..” എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ആസിഫ് അലി കുറിച്ചിരിക്കുന്നത്.
കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
from Southlive https://ift.tt/3FMVspv
via IFTTT
No comments:
Post a Comment