ജൊഹാനസ്ബര്‍ഗില്‍ കോലിയെ കാത്തിരിക്കുന്ന റെക്കോഡുകള്‍ - News4Max

Breaking

Post Top Ad

Monday, 3 January 2022

ജൊഹാനസ്ബര്‍ഗില്‍ കോലിയെ കാത്തിരിക്കുന്ന റെക്കോഡുകള്‍

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് തിങ്കളാഴ്ച ജൊഹാനസ്ബർഗിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ കാത്തിരിക്കുന്നത് ഏതാനും റെക്കോഡുകൾ. ക്യാപ്റ്റനെന്ന നിലയിൽ മികച്ച റെക്കോഡുള്ള കോലിക്ക് ജൊഹാനസ്ബർഗിൽ ജയിക്കാനായാൽ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കാം. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഏഴ് റൺസ് കൂടി നേടാനായാൽ ഈ വേദിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന സന്ദർശക താരമെന്ന നേട്ടവും കോലിക്ക് സ്വന്തമാകും. 316 റൺസുമായി ന്യൂസീലൻഡ് താരം ജോൺ റീഡാണ് ഈ പട്ടികയിൽ മുന്നിൽ. കോലി 310 റൺസുമായി രണ്ടാമതുണ്ട്. വെറും രണ്ടു മത്സരങ്ങളിൽ നിന്നാണ് കോലിയുടെ ഈ നേട്ടം. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും കോലി വാണ്ടറേഴ്സിൽ നേടിയിട്ടുണ്ട്. ഇതോടൊപ്പം രണ്ടു ക്യാച്ചുകൾ കൂടി നേടിയാൽ ടെസ്റ്റിൽ 100 ക്യാച്ചുകൾ തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും കോലിക്ക് സ്വന്തമാക്കാനാകും. നിലവിലെ പരിശീലകൻ കൂടിയായ രാഹുൽ ദ്രാവിഡ് (209), വിവിഎസ് ലക്ഷ്മൺ (135), സച്ചിൻ തെണ്ടുൽക്കർ (115), സുനിൽ ഗാവസ്ക്കർ (108), മുഹമ്മദ് അസ്ഹറുദ്ദീൻ (105) എന്നിവരാണ് ഈ പട്ടികയിൽ കോലിക്ക് മുന്നിലുള്ളത്. Content Highlights: major milestone waiting for virat kohli in wanderers stadium johannesburg

from sports rss feed https://ift.tt/3JxEVbc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages