അടുത്ത നായകനാകാന്‍ രാഹുല്‍ യോഗ്യന്‍, അതിനുവേണ്ട പരിശീലനം നല്‍കും : ചേതന്‍ ശര്‍മ - News4Max

Breaking

Post Top Ad

Saturday, 1 January 2022

അടുത്ത നായകനാകാന്‍ രാഹുല്‍ യോഗ്യന്‍, അതിനുവേണ്ട പരിശീലനം നല്‍കും : ചേതന്‍ ശര്‍മ

മുംബൈ: ഇന്ത്യയുടെ ഓപ്പണറായ കെ.എൽ.രാഹുലിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായ ചേതൻ ശർമ. രോഹിത് ശർമയ്ക്കും വിരാട് കോലിയ്ക്കും ശേഷം ഇന്ത്യയെ നയിക്കാൻ കെ.എൽ.രാഹുൽ യോഗ്യനാണെന്ന് ചേതൻ ശർമ പറഞ്ഞു. കോലിയ്ക്കും രോഹിതിനും ശേഷം ഇന്ത്യയെ നയിക്കേണ്ടത് രാഹുലാണെന്നും അതിനുവേണ്ട എല്ലാവിധ പരിശീലനവും നൽകുമെന്നും ചേതൻ ശർമ പറഞ്ഞു. ഇന്ത്യയുടെ ഭാവി നായകനായി രാഹുലിനെയാണ് പരിഗണിക്കുന്നത്. മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രാഹുൽ. അദ്ദേഹത്തിന് മികച്ച നേതൃത്വ പാടവമുണ്ട്. രോഹിതിനെപോലെ ഇന്ത്യയെ നയിക്കാൻ രാഹുലിന് സാധിക്കും. അതുകൊണ്ടാണ് രോഹിതിന് പരിക്ക് പറ്റിയപ്പോൾ രാഹുലിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയുടെ നായകനാക്കിയത്.- ചേതൻ ശർമ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ജനുവരി 19 നാണ് ഏകദിന പരമ്പര ആരംഭിക്കുക. ജസ്പ്രീത് ബുംറയാണ് സഹനായകൻ. Content Highlights: We are grooming KL Rahul for captaincy, says India Chief Selector Chetan Sharma

from sports rss feed https://ift.tt/3JArt6g
via IFTTT

No comments:

Post a Comment

Post Bottom Ad

Pages