പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി നടത്തി സംസ്ഥാന സര്‍ക്കാര്‍. വിവിധ ജില്ലകളിലെ പൊലീസ് മേധാവി മാരെ സ്ഥലം മാറ്റുകയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ആര്‍. നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജി യായും ജി.സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം കമ്മീഷണറായും ചുമതലയേറ്റു.
ഐജിമാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവര്‍ക്ക് എഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി. ട്രെയിനിംഗ് ചുമതലയുള്ള എഡിജിപിയായി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് പുതിയ നിയമനം നല്‍കി. ഡിഐജിമാരായ അനുപ് കുരുവിള ജോണ്‍, പി. പ്രകാശ്,കെ. സേതു രാമന്‍, ഫിലിപ്പ് എന്നിവരെ ഐജിമാരായി നിയമിച്ചു. എഡിജിപി യോഗോഷ് ഗുപ്തയെ പൊലീസ് അക്കാദമി ഡയറക്ടറായി മാറ്റി നിയമിച്ചു.
ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തു. അനൂപ് കുരുവിള ജോണ്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍. കെ സേതുരാമനെ പൊലീസ് അക്കാദമിയില്‍ നിയമിച്ചു. കെപി ഫിലിപ്പിനെ ക്രൈംബ്രാഞ്ചില്‍ നിയമിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനം ഐജി റാങ്കിലേക്ക് ഉയര്‍ത്തി. പ്രമോഷന്‍ ലഭിച്ച നിലവിലെ കമ്മീഷണര്‍ എ.വി. ജോര്‍ജ് ഇവിടെ തന്നെ തുടരും.
അഞ്ച് എസ്.പിമാരെ ഡിഐജി റാങ്കിലേക്ക് ഉയര്‍ത്തി. സഞ്ജയ് കുമാര്‍ ഗരുഡിനെ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിയമിച്ചു. രാഹുല്‍ ആര്‍ നായര്‍ കണ്ണൂര്‍ റേഞ്ച് ഐജിയായി തുടരും. പുട്ട വിമലാദിത്യ, അജിത ബീഗം, സതീഷ് ബിനോ എന്നിവര്‍ കേന്ദ്ര സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു. എസ്പി അംഗിത് അശോകിനെ തിരുവനന്തപുരം ഡിസിപിയായി നിയമിച്ചു.
വൈഭവ് സക്‌സേനയാണ് പുതിയ കാസര്‍കോഡ് എസ്.പി. കണ്ണൂര്‍ റൂറല്‍ എസ്.പിയായി പി.ബി രാജീവിനെയും കോഴിക്കോട് ഡിസിപിയായി ആമോസ് മാമനെയും നിയമിച്ചു.
സ്വപ്നില്‍ മധു കര്‍ മഹാജന്‍ പുതിയ പത്തനംതിട്ട എസ്പിയാവും. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായുംഐശ്വര്യ ഡോഗ്രയെ തൃശ്ശൂര്‍ റൂറല്‍ എസ്പിയായും നിയമിച്ചിട്ടുണ്ട്. സ്വപ്നില്‍ മധു കര്‍ മഹാജനിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായും ഐശ്വര്യ ഡോഗ്രയെ തൃശ്ശൂര്‍ റൂറല്‍ എസ്പിയായും നിയമിച്ചിട്ടുണ്ട്.
from Southlive https://ift.tt/3zeYDDO
via IFTTT
No comments:
Post a Comment