ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിന് 'ഗോകുലം ടെസ്റ്റ്' - News4Max

Breaking

Post Top Ad

Thursday, 30 December 2021

ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിന് 'ഗോകുലം ടെസ്റ്റ്'

കോഴിക്കോട്: എ.എഫ്.സി. ഏഷ്യ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പരിശീലന മത്സരത്തിൽ ഗോകുലം വനിതാ ടീമിനെ നേരിടും. വൈകുന്നേരം 4.30 ന് കൊച്ചി പനമ്പള്ളി നഗറിലാണ് മത്സരം. ജനുവരി 20-നാണ് എഷ്യാ കപ്പ്. ഇതിന് മുന്നോടിയായി കേരളത്തിൽ ത്രിരാഷ്ട്ര ടൂർണമെന്റ് നടത്താൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആലോചിച്ചിരുന്നു. എന്നാൽ, ഒമിക്രോൺ വ്യാപനത്തോടെ ഈ ടൂർണമെന്റ് റദ്ദാക്കി. ഇതോടെയാണ് ശക്തരായ ഗോകുലം വനിതാ ടീമുമായി കളിക്കാൻ തീരുമാനിച്ചത്. തോമസ് ഡെന്നർബി മുഖ്യപരിശീലകനായ ടീമിന്റെ സഹപരിശീലക മലയാളിയായ പി.വി. പ്രിയയാണ്. സംസ്ഥാന വനിതാ ലീഗിൽ ഗോൾ വർഷിച്ചു ജയിക്കുന്ന ക്ലബ്ബാണ് ഗോകുലം. മൂന്ന് കളിയിൽ ടീം 43 ഗോൾ നേടി. ഗോകുലത്തിലെ ഏഴ് കളിക്കാരാണ് ഇന്ത്യൻ ടീമിലുള്ളത്. ബ്രസീലിനെതിരേ ഗോൾ നേടിയ മനീഷ കല്യാൺ, ഡാങ്മെയ് ഗ്രെയ്സ്, ഗോൾകീപ്പർ അദിതി ചൗഹാൻ, രഞ്ജന ചാനു, ഡാലിമ ചിബ്ബർ, റിതു റാണി, സഞ്ജു യാദവ് തുടങ്ങിയവർ ഇന്ത്യൻടീമിലെ ഗോകുലം താരങ്ങളാണ്. ഘാന സ്ട്രൈക്കർ എൽഷാദെയ് അച്ചെയംപോങ്, മ്യാൻമാർ മുന്നേറ്റനിരതാരം വിൻ തെയ്ൻഗി ടുൺ എന്നീ വിദേശതാരങ്ങളും ഒരുസംഘം യുവതാരങ്ങളുമാണ് ഗോകുലത്തിന്റെ കരുത്ത്. ആന്റണി ആൻഡ്രൂസാണ് പരിശീലകൻ. Content Highlights: The Indian womens football team will take on the Gokulam womens team in a training match

from sports rss feed https://ift.tt/3qCG2h4
via IFTTT

No comments:

Post a Comment

Post Bottom Ad

Pages