മുരളിയായി മോഹന്‍ലാല്‍ ‘ബ്രൂസ്‌ലി ബിജി’യായി ശോഭന ;  ‘മിന്നല്‍ മുരളി’ വൈറല്‍ - News4Max

Breaking

Post Top Ad

Thursday, 30 December 2021

മുരളിയായി മോഹന്‍ലാല്‍ ‘ബ്രൂസ്‌ലി ബിജി’യായി ശോഭന ;  ‘മിന്നല്‍ മുരളി’ വൈറല്‍

ടൊവിനോ തോമസ് ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. മിന്നല്‍ മുരളിയായി എത്തിയ ടൊവിനോ മുതല്‍ ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ‘നൈന്റീസിലെ മിന്നല്‍ മുരളി’ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ടൊവിനോ ആയി മോഹന്‍ലാലും ‘ബ്രൂസ്‌ലി ബിജി’യായി എത്തിയ ഫെമിനയായി ശോഭനയുമാണ് ചിത്രത്തിലുള്ളത്. ടൊവിനോയ്ക്ക് പകരം മോഹന്‍ലാലിന്റേയും ഫെമിനയ്ക്ക് പകരം ശോഭനയുടെയും ചിത്രം കൂട്ടിച്ചേര്‍ത്താണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ ചിത്രം തരംഗമായി കഴിഞ്ഞു.

മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യ ടോപ് ടെന്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ സിനിമയുടെ മുന്നേറ്റം അവസാനിച്ചിട്ടില്ല. നെറ്റ്ഫ്‌ലിക്‌സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെന്‍ ലിസ്റ്റിലും മിന്നല്‍ മുരളി സ്ഥാനം പിടിച്ചിരിക്കുകയാണ്.

ഡിസംബര്‍ 20 മുതല്‍ 26 വരെ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ഇംഗ്ലീഷ് ഇതര സിനിമകളുടെ ലിസ്റ്റില്‍ മിന്നല്‍ മുരളി നാലാം സ്ഥാനത്താണ്. 60 ലക്ഷം മണിക്കൂറുകളോളമാണ് മിന്നല്‍ മുരളി’ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Film Flame (@film_flame)



from Southlive https://ift.tt/3zinN4E
via IFTTT

No comments:

Post a Comment

Post Bottom Ad

Pages