ദേശീയ സോഫ്റ്റ്‌ബോള്‍ വനിതാകിരീടം കേരളത്തിന് - News4Max

Breaking

Post Top Ad

Wednesday, 29 December 2021

ദേശീയ സോഫ്റ്റ്‌ബോള്‍ വനിതാകിരീടം കേരളത്തിന്

തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ അനന്തപുരിൽ നടന്ന 43-ാം ദേശീയ സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്ക് കിരീടം. ഫൈനലിൽ പഞ്ചാബിനെ 3-0-ത്തിന് തോൽപ്പിച്ചു. പത്തുവർഷത്തിനുശേഷമാണ് കേരളം വനിതാ വിഭാഗം ചാമ്പ്യൻമാരാകുന്നത്. നേരത്തേ മഹാരാഷ്ട്ര (6-3), തെലങ്കാന (1-0), ഡൽഹി (9-0) എന്നീ ടീമുകളെയും തോൽപ്പിച്ചു. ചെമ്പഴന്തി എസ്.എൻ. കോളേജിലെ കായികാധ്യാപകനും സോഫ്റ്റ് ബോൾ ദേശീയ കോച്ചുമായ സുജിത് പ്രഭാകറിന്റെ കീഴിലാണ് കിരീടം ചൂടിയത്. ജേതാക്കളെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അഭിനന്ദിച്ചു. ടീമിന് സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ ഒരു ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന സെക്രട്ടറി അനിൽ എ. ജോൺസൺ അറിയിച്ചു. Content Highlights: Kerala win title of national softball womens tournament

from sports rss feed https://ift.tt/3qqpNn6
via IFTTT

No comments:

Post a Comment

Post Bottom Ad

Pages