സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ നാളെ സംസ്ഥാനത്ത് വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്തുന്നത്. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഇന്ധന വിലയ്ക്ക് ഒപ്പം മറ്റ് ചിലവുകളും വര്‍ധിച്ചതിനാല്‍ അതിന് ആനുപാതികമായി തന്നെ ഓട്ടോ-ടാക്‌സി നിരക്കും കൂട്ടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടുക, ഓട്ടോ-ടാക്സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചിട്ടുണ്ട്. 2018ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. അതിനു ശേഷം നിരവധി തവണ ഇന്ധനവില ഉയര്‍ന്നെങ്കിലും ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല.
from Southlive https://ift.tt/3FOehbC
via IFTTT
No comments:
Post a Comment