വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ സിറ്റി; ചെല്‍സിയ്ക്ക് സമനിലപ്പൂട്ട് - News4Max

Breaking

Post Top Ad

Thursday, 30 December 2021

വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ സിറ്റി; ചെല്‍സിയ്ക്ക് സമനിലപ്പൂട്ട്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിതക്കുതിപ്പ് തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി. അവസാന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെയാണ് സിറ്റി കീഴടക്കിയത്. എന്നാൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി സമനിലയിൽ കുരുങ്ങി. സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രെന്റ്ഫോർഡിനെ കീഴടക്കിയത്. 16-ാം മിനിറ്റിൽ യുവതാരം ഫിൽ ഫോഡനാണ് സിറ്റിയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. ഈ വിജയത്തോടെ സിറ്റി പോയന്റ് പട്ടികയിൽ ഏറെ ദൂരം മുന്നിലെത്തി. 20 മത്സരങ്ങളിൽ നിന്ന് 50 പോയന്റാണ് സിറ്റിയ്ക്കുള്ളത്. രണ്ടാമതുള്ള ചെൽസിയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 42 പോയന്റ് മാത്രമാണുള്ളത്. എട്ട് പോയന്റിന്റെ വ്യത്യാസത്തിൽ കിരീടപ്പോരാട്ടത്തിൽ സിറ്റിയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. താരതമ്യേന ദുർബലരായ ബ്രൈട്ടണാണ് ചെൽസിയെ സമനിലയിൽ പിടിച്ചത്. 28-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവിലൂടെ ചെൽസി ലീഡെടുത്തെങ്കിലും മത്സരമവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കേ ഇൻജുറി ടൈമിൽ ഗോളടിച്ച് ഡാനി വെൽബെക്ക് ബ്രൈട്ടണ് സമനില സമ്മാനിച്ചു. ഈ സമനില ചെൽസിയുടെ കിരീടമോഹത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. സമനിലയോടെ ബ്രൈട്ടൺ 18 മത്സരങ്ങളിൽ നിന്ന് 24 പോയന്റുമായി പോയന്റ് പട്ടികയിൽ പത്താം സ്ഥാനത്ത് നിൽക്കുന്നു. Content Highlights: English Premier League 2021-2022 results, manchester city, chelsea

from sports rss feed https://ift.tt/3sFUtDO
via IFTTT

No comments:

Post a Comment

Post Bottom Ad

Pages