സൂപ്പര്‍ താരം ഇടംപിടിക്കില്ല, കാത്തിരിപ്പ് അവസാനിപ്പിച്ച് ടീം പ്രഖ്യാപനത്തിന് ഒരുങ്ങി ബിസിസഐ - News4Max

Breaking

Post Top Ad

Friday, 31 December 2021

സൂപ്പര്‍ താരം ഇടംപിടിക്കില്ല, കാത്തിരിപ്പ് അവസാനിപ്പിച്ച് ടീം പ്രഖ്യാപനത്തിന് ഒരുങ്ങി ബിസിസഐ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാലാണ് പ്രഖ്യാപനം നീണ്ടു പോകുന്നത്. എന്നാല്‍ താരത്തിന് ഇതുവരെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അതിനാല്‍ താരത്തെ ഒഴിവാക്കി ബിസിസഐ ടീം പ്രഖ്യാപനത്തിന് ഒരുങ്ങുന്നെന്നുമാണ് വിവരം.

‘രോഹിത് പരിക്കില്‍ നിന്ന് ഏറെക്കുറെ മോചിതനാണ്. എന്നാല്‍ തിരിച്ചുവരവിന് സാധ്യമാകുന്ന തരത്തില്‍ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട താരമാണവന്‍. ആദ്യ ഘട്ട ഫിറ്റ്നസ് ടെസ്റ്റ് അവന്‍ വിജയിച്ചിരുന്നു. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്നസിലേക്ക് എത്താനായിട്ടില്ല. 100 ശതമാനം ഫിറ്റ്നസിനായി കാത്തിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കുന്നതാണ്.’ദേശീയ ക്രിക്കറ്റ് അക്കാദമിയെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

KL Rahul, Virat Kohli, Rohit Sharma

ഏകദിന പരമ്പര തുടങ്ങാന്‍ രണ്ടാഴ്ചയിലേറെ സമയമുണ്ടെന്നതിനാല്‍ രോഹിത്തിനെ ടീമുലുള്‍പ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല. ഒരുപക്ഷേ രോഹിത് ശര്‍മയ്ക്കു പൂര്‍ണമായും ഫിറ്റ്‌നസിലേക്കു തിരിച്ചെത്താനായില്ലെങ്കില്‍ ഏകദിന ടീമിനെ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ രോഹിതിനു പകരക്കാരനായി ടെസ്റ്റ് ടീമിന്റ വൈസ് ക്യാപ്റ്റനും രാഹുലാണ്.

2023ലെ ഏകദിന ലോക കപ്പ് മുന്നില്‍ക്കണ്ടാണ് ഇന്ത്യയുടെ പടയൊരുക്കം. അതുകൊണ്ട് തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന ഋതുരാജ് ഗെയ്ക്‌വാദിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. പരിക്കിന്റെ പിടിലുള്ള ജഡേജയുടെയും അക്ഷറിന്റെയും അഭാവത്തില്‍ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹാല്‍ എന്നിവര്‍ ടീമിലെത്തിയേക്കും. പേസ് നിരയില്‍ മുഹമ്മദ് സിറാജും ഇടം പിടിച്ചേക്കും.

 

 

 

 



from Southlive https://ift.tt/31e0gVV
via IFTTT

No comments:

Post a Comment

Post Bottom Ad

Pages