സെഞ്ചൂറിയൻ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റിൽ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക്. വിക്കറ്റ് കീപ്പർ ബാറ്ററായ ഡി കോക്ക് ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മത്സരത്തിൽ ഇന്ത്യ 113 റൺസിന് വിജയിച്ചിരുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനുവേണ്ടിയാണ് 29-കാരനായ ഡി കോക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഡി കോക്കും ഭാര്യ സാഷയും ആദ്യ കുഞ്ഞിനുവേണ്ടി കാത്തിരിക്കുകയാണ്. കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാനാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതെന്ന് ഡി കോക്ക് പറഞ്ഞു. ഈ തീരുമാനം ഞാൻ പെട്ടെന്ന് എടുത്തതല്ല. വളരെയധികം ആലോചിച്ച ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. എന്റെ കുടുംബത്തിന്റെ ഭാവിയ്ക്ക് വേണ്ടിയാണ് ഞാൻ ഈ തീരുമാനമെടുത്തത്. ഞാനും ഭാര്യയും കുഞ്ഞിനായി കാത്തിരിക്കുകയാണ്. എന്റെ കുടുംബത്തിന്റെ സുരക്ഷ്ക്കും വളർച്ചയ്ക്കും ഞാൻ പ്രാധാന്യം നൽകുന്നു. അവരോടൊപ്പം സമയം ചിലവിടാൻ ഞാനേറെ ആഗ്രഹിക്കുന്നു-ഡി കോക്ക് പറഞ്ഞു. BREAKING: #Proteas wicket-keeper batsman, Quinton de Kock has announced his retirement from Test cricket with immediate effect, citing his intentions to spend more time with his growing family. Full statement: https://t.co/Tssys5FJMI pic.twitter.com/kVO8d1e0Ex — Cricket South Africa (@OfficialCSA) December 30, 2021 2014-ൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ഡി കോക്ക് 54 മത്സരങ്ങളിൽ നിന്ന് 3300 റൺസെടുത്തിട്ടുണ്ട്. 141 ആണ് ഉയർന്ന സ്കോർ. 38.82 ശരാശരിയിൽ ആറ് സെഞ്ചുറികളും 22 അർധസെഞ്ചുറികളും ഡി കോക്കിന്റെ ബാറ്റിൽ നിന്ന് പിറന്നു. ടെസ്റ്റിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിന-ട്വന്റി 20 മത്സരങ്ങളിൽ ഡി കോക്ക് സജീവമായി തുടരും. Content Highlights: Quinton de Kock announces shock retirement from Test cricket at 29
from sports rss feed https://ift.tt/3Hspvmz
via IFTTT
Post Top Ad
Friday, 31 December 2021
Home
sports sports rss feed
ആരാധകരെ ഞെട്ടിച്ച് ഡി കോക്ക്, 29 വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ആരാധകരെ ഞെട്ടിച്ച് ഡി കോക്ക്, 29 വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment