വരാപ്പുഴ: വയോജന ദിനത്തിൽ അച്ഛനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞു. വരാപ്പുഴയിലാണ് സംഭവം. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഇളയ മകന്റെ വീടിന്റെ മുറ്റത്താണ് എൺപതുകാരനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. വിഷമാവസ്ഥയിൽ നിൽക്കുന്ന വയോധികനോട് അയൽവാസികൾ ചോദിച്ചപ്പോഴാണ് അച്ഛനെ വീടിന് പുറത്തുനിർത്തി മകനും ഭാര്യയും വീട് പൂട്ടിപ്പോയ വിവരം അറിയാനായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മൂത്ത മകളുടെ മകനാണ് ആലുവയിൽനിന്ന് വയോധികനെ വരാപ്പുഴയിലെ വീട്ടിലെത്തിച്ചത്. അച്ഛനെ കണ്ടെങ്കിലും വാതിൽ തുറക്കാൻ ഇളയ മകനും ഭാര്യയും തയ്യാറായില്ല. വീടിനു പുറത്ത് ഭക്ഷണം നൽകി. വാതിൽ പൂട്ടി പുറത്തേക്ക് പോകുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞിട്ടും ആരെയും കാണാതായതോടെ വയോധികൻ വിഷമാവസ്ഥയിലായി. ഈ സമയമാണ് അയൽവാസികൾ സംഭവം അന്വേഷിക്കുന്നത്. തുടർന്ന് വരാപ്പുഴ പോലീസിൽ വിവരം അറിയിച്ചു. വരാപ്പുഴ എസ്.ഐ. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് എത്തി വയോധികനോട് സംസാരിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. ആലുവ എൻ.എ.ഡി.ക്ക് സമീപം മൂത്ത മകളുടെ വാടക വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം വരെ താമസിച്ചിരുന്നത്. അവിടെ നിർത്താൻ അസൗകര്യമുണ്ടെന്നു പറഞ്ഞാണ് വരാപ്പുഴയിലെ ഇളയ മകന്റെ വീട്ടിലേക്ക് കൊണ്ടുവിടുന്നത്. വീടിന്റെ മുമ്പിൽ ഇറക്കിവിട്ട് ഒപ്പം വന്ന കൊച്ചുമകൻ പോകുകയും ചെയ്തു. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഇദ്ദേഹത്തിന്. ഇവർക്കാർക്കുംതന്നെ നോക്കാനാകില്ലെന്ന നിലപാടാണുള്ളതെന്ന് വയോധികൻ പോലീസിനോട് പറഞ്ഞു. മക്കളെ ഫോണിൽ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സമീപത്തുള്ള വീട്ടിലേക്ക് മാറ്റി ഇരുത്തി. വൈകീട്ടോടെ മൂത്ത മകളെ ഫോണിൽ കിട്ടി. തീർപ്പുണ്ടാകുന്നതുവരെ അച്ഛനെ കൊണ്ടുപോകാൻ മൂത്ത മകളോട് പോലീസ് നിർദേശിച്ചു. തൊട്ടടുത്ത ദിവസം തന്നെ മക്കളെയെല്ലാവരെയും വിളിച്ചുവരുത്തി തീരുമാനം ഉണ്ടാക്കുമെന്ന് വരാപ്പുഴ എസ്.ഐ. ഷിബു പറഞ്ഞു. മരുന്നു കമ്പനിയിൽ ജോലിയുണ്ടായിരുന്നയാളാണ് വയോധികൻ. ഇടപ്പള്ളി ടോളിനു സമീപം നാല് സെന്റ് സ്ഥലവും വീടും സ്വന്തമായിട്ടുണ്ട്. ഒമ്പത് വർഷം മുമ്പ് ഭാര്യ മരിച്ചതോടെ അവിടത്തെ സ്ഥിര താമസം നിർത്തി മക്കളുടെ വീടുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. അച്ഛനെ ആര് നോക്കും എന്നതിനെച്ചൊല്ലി മക്കൾ തമ്മിലുള്ള തർക്കമാണ് വയോധികനെ ഉപേക്ഷിച്ചുപോകുന്ന തരത്തിലേക്ക് എത്തിയത്. നാലു മാസമായി അച്ഛനെ നോക്കുന്നത് തങ്ങളാണെന്നും ഇനിയും നോക്കുന്നതിൽ പല അസൗകര്യങ്ങളുമുണ്ടെന്നും മൂത്ത മകൾ പറഞ്ഞു. content highlights:children fights over fathers custody
from mathrubhumi.latestnews.rssfeed https://ift.tt/2okUuxM
via IFTTT
Post Top Ad
Wednesday, 2 October 2019
അച്ഛനെ നോക്കാൻ മക്കൾ തമ്മിൽ തർക്കം; എൺപതുകാരനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment