ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് എട്ടാം സ്ഥാനം - News4Max

Breaking

Post Top Ad

Wednesday, 2 October 2019

ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് എട്ടാം സ്ഥാനം

ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിക്ക് എട്ടാം സ്ഥാനം. ചൊവ്വാഴ്ച രാത്രി നടന്ന ഫൈനലിൽ 61.12 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചെങ്കിലും മെഡൽ എന്ന സ്വപ്നം വിദൂരത്തായി. ഓസ്ട്രേലിയയുടെ കെൽസി ലീ ബാർബർ 66.56 മീറ്റർ എറിഞ്ഞ് സ്വർണം നേടിയപ്പോൾ ചൈനയുടെ ഷിയിങ് ലിയു (65.88 മീറ്റർ) വെള്ളിയും ചൈനയുടെ തന്നെ ഹ്യൂയി ലിയു (65.49 മീ) വെങ്കലവും നേടി. തിങ്കളാഴ്ച യോഗ്യതാ റൗണ്ടിൽ 62.43 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തിയ അന്നുവിന് ഫൈനലിൽ ആ ദൂരം കണ്ടെത്താനായില്ല. രണ്ടാമത്തെ ശ്രമത്തിലാണ് 61.12 മീറ്റർ മറികടന്നത്. ദേശീയ റെക്കോഡിനൊപ്പം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗം ജാവലിൻ ത്രോ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അന്നു സ്വന്തമാക്കിയിരുന്നു. 12 പേർ പങ്കെടുത്ത ഫൈനലിൽ എട്ടാമതായെങ്കിലും ഈ ലോക ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യക്തിഗത നേട്ടം അന്നുവിന്റെ പേരിലായി. 27-കാരിയായ ഈ ഉത്തർപ്രദേശ് താരത്തിന്റെ കരിയറിൽ അമ്പരപ്പിക്കുന്ന നേട്ടങ്ങളും അവിശ്വസനീയമായ തകർച്ചയുമുണ്ടായിരുന്നു. തുടർച്ചയായ മികച്ച പ്രകടനങ്ങൾ, അഞ്ചുതവണ ദേശീയ റെക്കോഡിനെ മറികടന്ന മികവ്, ലണ്ടൻ ലോകഅത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യതനേടിയ ആദ്യ ഇന്ത്യൻ വനിത അങ്ങനെ ജാവലിൻത്രോയിൽ നേട്ടങ്ങളുടെ ഒരു വസന്തകാലമുണ്ടായിരുന്നു അന്നു റാണിക്ക്. എന്നാൽ, പൊടുന്നനെ മികവിന്റെ ഉന്നതിയിൽനിന്ന് താഴേക്കുവീണു. ജക്കാർത്ത ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽസ്ഥാനം കിട്ടിയില്ല. ആറാമത്തെ വരവ് 2014-ൽ ലഖ്നൗവിൽനടന്ന ദേശീയ ഇന്റർ-സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലാണ് അന്നു റാണി ആദ്യം റെക്കോഡിട്ടത്. 58.83 മീറ്റർ എറിഞ്ഞതോടെ 2000-ത്തിൽ ഗുർമീത് കൗറിന്റെ റെക്കോഡ് മാഞ്ഞു. ദോഹയിൽ കഴിഞ്ഞ ദിവസം സൃഷ്ടിച്ചത് ആറാമത്തെ ദേശീയ റെക്കോഡ്. അതിനിടെ 60 മീറ്റർ എറിയുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടവും സ്വന്തമായി. വൻ വീഴ്ച ലണ്ടൻ ലോകചാമ്പ്യൻഷിപ്പിന് യോഗ്യതനേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായതിന് പിന്നാലെയായായിരുന്നു അന്നുവിന്റെ പതനം. 60 മീറ്ററിൽ മറികടക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടതോടെ ജക്കാർത്ത ഏഷ്യൻ ഗെയിംസിനുള്ള ടീമിൽനിന്ന് അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടു. ഭുവനേശ്വറിൽനടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതൊന്നും താരത്തെ തുണച്ചില്ല. ഒന്നരവർഷത്തോളം നിരാശയുടെ കാലമായിരുന്നു. തിരിച്ചുവരവ് പട്യാലയിൽനടന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 62.34 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തിയതോടെ ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യതലഭിച്ചു. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി. Content Highlights:IAAF World Athletics Championships Annu Rani manages 8th place

from sports rss feed https://ift.tt/2pbnskb
via IFTTT

No comments:

Post a Comment

Post Bottom Ad

Pages