പ്ലീനം നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് വിലയിരുത്തൽ - News4Max

Breaking

Post Top Ad

Thursday, 3 October 2019

പ്ലീനം നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്താൻ കൊൽക്കത്ത പ്ലീനം നിർദേശിച്ച ശുപാർശകൾ കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കുന്നുണ്ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയിൽ വിലയിരുത്തൽ. എന്നാൽ, ബഹുജനബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ വലിയതോതിൽ നടപ്പാക്കേണ്ടതുണ്ടെന്നാണ് ബുധനാഴ്ച ഡൽഹിയിൽ തുടങ്ങിയ യോഗത്തിന്റെ പൊതുനിരീക്ഷണം. പൊതുതിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിൽ കൂടുതൽ തിരുത്തൽ നടപടികൾക്കും നിർദേശങ്ങളുണ്ടാവും. ഇതു സംബന്ധിച്ച് കേന്ദ്രകമ്മിറ്റിയിൽ ചർച്ച നടക്കും. തിരഞ്ഞെടുപ്പ് അവലോകനത്തിൽ കേരളഘടകത്തിനു രൂക്ഷവിമർശമുണ്ടായെങ്കിലും പ്ലീനം നിർദേശങ്ങൾ നടപ്പാക്കാൻ ഏറക്കുറെ ശ്രമിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പാർട്ടി കമ്മിറ്റികളിൽ യുവാക്കൾക്കും വനിതകൾക്കും അവസരം നൽകുന്നതടക്കമുള്ള നടപടികൾക്കു കേരളം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഒരു കേന്ദ്രകമ്മിറ്റിയംഗം മാതൃഭൂമിയോടു പറഞ്ഞു. പശ്ചിമബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും പ്ലീനം റിപ്പോർട്ടു നടപ്പാക്കാൻ ശ്രദ്ധ പുലർത്തി. പ്ലീനം ശുപാർശ നടപ്പാക്കിയതിനെക്കുറിച്ച് സംസ്ഥാനങ്ങൾ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകളാണ് കേന്ദ്രകമ്മിറ്റിക്കു മുമ്പാകെയുള്ളത്. രണ്ടു ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിശദചർച്ച നടക്കും. ഇതിനു പുറമേ, ഉപതിരഞ്ഞെടുപ്പുകളെക്കുറിച്ചും ചർച്ചയുണ്ടാവും. പശ്ചിമബംഗാളിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്നു മണ്ഡലങ്ങളിൽ കോൺഗ്രസുമായുള്ള സഖ്യത്തിനു സി.പി.എം. സംസ്ഥാന നേതൃത്വം ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും സി.സി.യുടെ പരിഗണനയ്ക്കു വരും. Content Highlights:CPM central committee

from mathrubhumi.latestnews.rssfeed https://ift.tt/2nYEDVR
via IFTTT

No comments:

Post a Comment

Post Bottom Ad

Pages