വാഷിങ്ടൺ: മെക്സിക്കൻ അതിർത്തിയിലെ കുടിയേറ്റക്കാരുടെ കാലിൽ വെടിവെക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചിരുന്നതായി വെളിപ്പെടുത്തൽ. ദക്ഷിണാതിർത്തിയിൽ കിടങ്ങുനിർമിച്ച് പാമ്പിനെയും ചീങ്കണ്ണിയെയും വളർത്താനും വൈദ്യുതവേലി പണിത് അതിൽ ശരീരം കീറിമുറിയുന്നതരത്തിൽ കൂർത്തവസ്തുക്കൾ പതിക്കാനും ട്രംപ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ടുചെയ്തു. ഒക്ടോബർ എട്ടിന് പുറത്തിറങ്ങുന്ന 'ബോർഡർ വാർസ്: ഇൻസൈഡ് ട്രംപ്സ് അസാൾട്ട് ഓൺ ഇമിഗ്രേഷൻ' എന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. മാർച്ചിൽ വൈറ്റ് ഹൗസിൽ ട്രംപ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളാണിതിലുള്ളത്. അരമണിക്കൂർ നിശ്ചയിച്ചിരുന്ന യോഗം രണ്ടുമണിക്കൂറിലേറെ നീണ്ടതായും റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തരസുരക്ഷാസെക്രട്ടറി കിർസ്ജെൻ നീൽസൺ, വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ, കസ്റ്റംസ്, അതിർത്തിസുരക്ഷാവിഭാഗം മേധാവി സ്റ്റീഫൻ മില്ലർ, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. കുടിയേറ്റവിഷയത്തിൽ മൃദുസമീപനം സ്വീകരിക്കുന്നുവെന്നുപറഞ്ഞ് നീൽസണെയും പോംപിയോയെയും ട്രംപ് വഴക്കുപറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. 2000 മൈൽ ദൈർഘ്യമുള്ള മെക്സിക്കൻ അതിർത്തി ഒറ്റദിവസത്തിനകം അടയ്ക്കണമെന്ന് ട്രംപ് വാശിപിടിച്ചിരുന്നുവെങ്കിലും കുഷ്നർ ഉൾപ്പെടെയുള്ളവർ ഏറെ പണിപ്പെട്ട് തീരുമാനം മാറ്റിക്കുകയായിരുന്നു. വൈറ്റ്ഹൗസിലെ ഒരുഡസനോളം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയാണ് മാധ്യമപ്രവർത്തകരായ മൈക്കൽ ഷിയറും ജൂലി ഡേവിസും പുസ്തകം തയ്യാറാക്കിയത്. Content Highlights:Trump suggested shooting migrants in legs
from mathrubhumi.latestnews.rssfeed https://ift.tt/2pvRijy
via IFTTT
Post Top Ad
Thursday, 3 October 2019
കുടിയേറ്റക്കാരുടെ കാലിൽ വെടിവെക്കാൻ ട്രംപ് നിർദേശിച്ചിരുന്നതായി വെളിപ്പെടുത്തൽ
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment