മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണം - News4Max

Breaking

Post Top Ad

Monday, 30 September 2019

മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണം

സ്ഥലമാറ്റത്തെതുടര്‍ന്ന് രാജിവെച്ച മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താഹില്‍ രമണിക്കെതിരെയുള്ള നടപടി. താഹില്‍ രമണിയുടെ ആറ് ബാങ്ക് അക്കൗണ്ടുകളില്‍ നടന്ന പണമിടപാടുകള്‍ പരിശോധിക്കും.

ന്നരക്കോടിയുടെ കൈക്കൂലി വാങ്ങിയെന്ന െഎബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃതമായി രണ്ട് ഫ്‌ലാറ്റുകള്‍ സമ്പാദിച്ചെന്നാണ് ഒരു ആരോപണം. വിഗ്രഹമോഷണക്കേസില്‍ ഇടപെട്ടുവെന്നതാണ് രണ്ടാമത്തെ ആരോപണം.3.18 കോടി രൂപയുടെ രണ്ട് ഫ്ളാറ്റുകളാണ് താഹില്‍ രമണി വാങ്ങിയതെന്നാണു കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചെന്ന് സി.ബി.ഐ അറിയിച്ചതോടെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

ഇന്റലിജന്‍സിന്റെ അഞ്ചു പേജുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സിബിഐക്ക് നിര്‍ദേശം നല്‍കിയത്.തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീം കോടതി കൊളീജിയത്തിന് കത്തയച്ചു. എന്നാല്‍ ഈ ആവശ്യം കൊളീജിയം നിരസിച്ചു. തുടര്‍ന്നാണായിരുന്നു വിജയ താഹില്‍ രമണി രാജിവെച്ചത്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2nHOUoW
via IFTTT

No comments:

Post a Comment

Post Bottom Ad

Pages