പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രാര്‍ത്ഥന ആരംഭിച്ചു.പള്ളി പരിസരത്ത് കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കുര്‍ബാന നടത്താനുള്ള അനുമതി ഇന്നലെ ഹൈക്കോടതി സഭയ്ക്ക് നല്‍കിയിരുന്നു.
രാവിലെ ആറ് മണിക്ക് തന്നെ പള്ളി തുറന്നുതരണമെന്ന് കളക്ടറോട് സഭ ആവശ്യപ്പെട്ടിരുന്നു.
രാവിലെ ഏഴുമണിക്ക് തന്നെ പ്രഭാത നമസ്‌ക്കാരം തുടങ്ങിയിരുന്നു. രാവിലെ 8.30 ന് തന്നെ കുര്‍ബാന തുടങ്ങും.രാവിലെ 10.30ഓടെ പള്ളി ഒഴിയണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്.
ഓര്‍ത്തഡോക്‌സ് വൈദികന്റെ കാര്‍മികത്വത്തില്‍ ആയിരിക്കും കുര്‍ബാന. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല. എന്നാല്‍, പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാനാണ് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2lXRmag
via IFTTT
No comments:
Post a Comment