മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ സ്ഥാനാർഥിപ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി പ്രവർത്തകർ. മഞ്ചേശ്വരം മണ്ഡലം കൺവെൻഷനിടെ പാർട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശനെ ബന്ദിയാക്കി. സാധ്യതാപ്പട്ടികയിൽ മുന്നിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിനു പകരം പാർട്ടി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാറിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. അഡ്വ. കെ. ശ്രീകാന്ത്, മുൻ പ്രസിഡന്റ് പി. സുരേഷ് കുമാർ ഷെട്ടി, സംസ്ഥാന സമിതിയംഗം വി. ബാലകൃഷ്ണ ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം മനസ്സിലാക്കാതെയാണ് നേതൃത്വം സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. സ്ഥാനാർഥിപ്രഖ്യാപനം വൈകിയതിലെ അതൃപ്തിയും ഇവർ പരസ്യമായി പ്രകടിപ്പിച്ചു. കുമ്പള, മീഞ്ച, മംഗൽപ്പാടി, പുത്തിഗെ പഞ്ചായത്തുകളിൽനിന്നുള്ള പ്രവർത്തകരും നേതാക്കളെക്കണ്ട് പ്രതിഷേധമറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2nOlPrL
via IFTTT
Post Top Ad
Monday, 30 September 2019
മഞ്ചേശ്വരത്ത് ബിജെപി സംഘടനാ സെക്രട്ടറിയെ പ്രവര്‍ത്തകര്‍ ബന്ദിയാക്കി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment