വാഷിങ്ടൺ: ഇന്ത്യയുടെ ചന്ദ്രയാൻ-2 ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ നാസ പുറത്തുവിട്ടു. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് കരുതുന്നത്. എന്നാൽ ചന്ദ്രോപരിതലത്തിൽ ലാൻഡർ എവിടെയാണ് പതിച്ചതെന്നതു സംബന്ധിച്ച കൃത്യമായ സ്ഥാനം കണ്ടെത്താനായിട്ടില്ല- നാസ വ്യക്തമാക്കി. നാസയുടെ റീകാനസിയൻസ് ഓർബിറ്ററിലെ കാമറയാണ് ചിത്രങ്ങൾ പകർത്തിയത്. ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിൽ 150 കിലോമീറ്റർ വിസ്തൃതിയുൾപ്പെടുന്ന മേഖലയുടെ ചിത്രമാണ് പകർത്തിയിരിക്കുന്നത്. സെപ്റ്റംബർ 17 ന് ആണ് വിക്രം ലാൻഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ സഞ്ചരിച്ച് റീകാനസിയൻസ് ഓർബിറ്റർ ചിത്രങ്ങൾ പകർത്തിയത്. Our @LRO_NASA mission imaged the targeted landing site of India's Chandrayaan-2 lander, Vikram. The images were taken at dusk, and the team was not able to locate the lander. More images will be taken in October during a flyby in favorable lighting. More: https://t.co/1bMVGRKslp pic.twitter.com/kqTp3GkwuM — NASA (@NASA) September 26, 2019 ചിത്രം പകർത്തിയ സമയത്ത് വെളിച്ചം കുറവായിരുന്നു.പല മേഖലകളും നിഴലിനു കീഴിലായിരുന്നു. ഇതുമൂലമാകാം ചിത്രത്തിൽ വിക്രം ലാൻഡറിനെ തിരിച്ചറിയാൻ സാധിക്കാത്തതെന്നാണ് കരുതുന്നത്. അടുത്ത ഘട്ടത്തിൽ ഒക്ടോബർ 14ന് നിരീക്ഷണ ഓർബിറ്റർ ദക്ഷിണ ധ്രുവത്തിനു മുകളിലൂടെ വീണ്ടും സഞ്ചരിക്കും. ഈ സമയത്ത് കൂടുതൽ മികച്ച വെളിച്ചം ഈ മേഖലയിൽ ഉണ്ടാവും. അങ്ങനെയാണെങ്കിൽ വിക്രം ലാൻഡറിന്റെ ചിത്രമെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നാസ വ്യക്തമാക്കി. ഇന്ത്യൻ ബഹിരാകാശ ഗവേഷണചരിത്രത്തിലെ അഭിമാന അധ്യായമായി മാറുമായിരുന്ന ചന്ദ്രയാൻ 2 ന് ദൗത്യം പൂർത്തീകരിക്കാനായിരുന്നില്ല. ചാന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിങ്ങിന് നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് വിക്രം ലാൻഡർ മുൻ നിശ്ചയിച്ച പാതയിൽ നിന്ന് തെന്നി മാറിയത്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലേക്കു ഇടിച്ചിറങ്ങിയതാവാം എന്നുള്ള അനുമാനത്തിലാണ് ഐ.എസ്.ആർ.ഒ എത്തിച്ചേർന്നത്. Content Highlights:NASA shares images of Chandrayaan 2 landing site, says Vikram had hard landing
from mathrubhumi.latestnews.rssfeed https://ift.tt/2lAVnS0
via IFTTT
Post Top Ad
Friday, 27 September 2019
Home
madhrubhumi
വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയെന്ന് നാസ; മേഖലയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയെന്ന് നാസ; മേഖലയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment