രാമനാട്ടുകര: വിവാഹ സത്‌കാരത്തിനെത്തിയ യുവാക്കളുടെ പരാക്രമത്തിൽ വയോധികയ്ക്കും ഗർഭിണിയായ യുവതിക്കും പരിക്കേറ്റു. വൈദ്യരങ്ങാടി കൊല്ലേരിത്തൊടി ഹൗസിൽ തണ്ണികുളങ്ങര ആയിശക്കുട്ടി (60), മകന്റെ ഭാര്യ തസ്‌ലീന (25) എന്നിവർക്കാണ് പരിക്കേറ്റത്.ആയിശക്കുട്ടിയുടെ പേരമകൻ ഫർസീനിന്റെ വിവാഹത്തിനെത്തിയ ഇരുപതിലധികം വരുന്ന യുവാക്കളാണ് അഴിഞ്ഞാടിയത്. അരമണക്കൂറിലധികം വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ പടക്കം പൊട്ടിച്ചും മറ്റുമായി ‘ആഘോഷിക്കു’കയായിരുന്നു. അതിനാൽ പോലീസെത്തുന്നതു വരെ പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോവാനായില്ല.പോലീസെത്തി യുവാക്കളെ വിരട്ടിയോടിച്ചു. പെരുമുഖത്തെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹ സത്‌കാരം. ഇവിടെനിന്ന് വധുവിനെയുംകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. യുവാക്കളുടെ തള്ളേറ്റു ആയിശക്കുട്ടിയും ഗർഭണിയായ മരുമകൾ തസ്‌ലീനയും താഴെ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ചുങ്കത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് പോലീസ് കേസെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2Z8FMaV
via IFTTT
Post Top Ad
Friday, 19 July 2019
വിവാഹത്തിനെത്തിയ യുവാക്കൾ അഴിഞ്ഞാടി; വയോധികയ്ക്കും ഗർഭിണിക്കും പരിക്ക്
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment