പത്തു മിനിറ്റിലേക്കുള്ള ഇന്ധനം മാത്രം ശേഷിക്കെ മുംബൈ-ഡല്‍ഹി വിസ്താര വിമാനം അടിയന്തരമായി ലക്‌നൗവിലിറക്കി. 153 യാത്രക്കാരുമായി പോയ വിമാനമാണ് ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് ലക്‌നൗവിലേക്ക് തിരിച്ചുവിട്ടത്. തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ നടപടിയെടുത്തു.
വിമാനത്തില്‍ കരുതിയിരുന്ന ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ വിമാനം വഴിതിരിച്ചുവിട്ട് ലക്‌നൗവില്‍ ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നുവെന്ന് വിസ്താര അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ മോശമായതിനാല്‍ ലക്‌നൗവിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2XQQaaI
via IFTTT
No comments:
Post a Comment