കമലസുരയ്യയുടെ ജീവിതം പറഞ്ഞ ആമി എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രണയ മീനുകളുടെ കടലിന്റെ ടീസര്‍ പുറത്തിറങ്ങി. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിനായകന്റെ കഥാപാത്രത്തെയാണ് കാണിച്ചിരിക്കുന്നത്. ആഴക്കടലില്‍ സ്രാവിനെ വേട്ടയാടുന്ന രംഗമാണ് ടീസറിലുള്ളത്.
ഒരിടവേളയ്ക്ക് ശേഷം ജോണ്‍ പോള്‍ തിരക്കഥാ രംഗത്തേക്ക് മടങ്ങിവരുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. കമലും ജോണ്‍പോളും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിര്‍മ്മാണം. വിഷ്ണു പണിക്കര്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും. വിനായകനെ കൂടാതെ ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിഥി കുമാര്‍, എന്നിവരും ചിത്രത്തിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2O3aa5d
via IFTTT
No comments:
Post a Comment