ഫെയ്സ്ആപ്പ് റഷ്യയുടെ ചാരന്‍! അന്വേഷണം ആവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍ - News4Max

Breaking

Post Top Ad

Friday, 19 July 2019

ഫെയ്സ്ആപ്പ് റഷ്യയുടെ ചാരന്‍! അന്വേഷണം ആവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍

വാഷിങ്ടൺ:സാമൂഹികമാധ്യമങ്ങളിൽ തരംഗമായ ഫെയ്സ്ആപ്പിനെതിരേ അന്വേഷണമാവശ്യപ്പെട്ട് യു.എസ്. സെനറ്റർ. അമേരിക്കയ്ക്കെതിരേ സൈബർ ആക്രമണങ്ങൾ നടത്താറുള്ള റഷ്യയിൽനിന്നുള്ള ആപ്പിന് യു.എസ്. പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ലഭി ക്കുന്നെന്നത് ആശങ്കാജനകമാണെന്നും അതിനാൽ എഫ്.ബി.ഐ. അന്വേഷണം നടത്തണമെന്നും സെനറ്റിലെ ന്യൂനപക്ഷ നേതാവായ ചക്ക് ഷമ്മർ ബുധനാഴ്ച ആവശ്യപ്പെട്ടു. ആപ്പുമൂലം ദേശസുരക്ഷയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നേരിടുന്ന ഭീഷണി പരിശോധിക്കണമെന്നുകാട്ടി ഉപഭോക്തൃ സംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഏജൻസികളോട് അദ്ദേഹം ആവശ്യപ്പെട്ടു. 2020-ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ ഫെയ്സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയസമിതി നിർദേശിച്ചിട്ടുണ്ട്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഹാക്കർമാരുടെ ആക്രമണം ഡെമോക്രാറ്റിക് നേതാക്കൾ നേരിട്ടിരുന്നു. അതേസമയം, ഉപയോഗത്തിനുശേഷം 48 മണിക്കൂറിനകം സെർവറിൽനിന്ന് തങ്ങൾ ഉപയോക്താവിന്റെ പടം നീക്കാറുണ്ടെന്നും സ്വകാര്യവിവരങ്ങൾ സൂക്ഷിക്കാറില്ലെന്നും ഫെയ്സ്ആപ്പ് അധികൃതർ വാഷിങ്ടൺ പോസ്റ്റിനോടു പ്രതികരിച്ചു. റഷ്യൻ പബ്ലിഷറായ വയർലെസ് ലാബ് 2017-ൽ പുറത്തിറക്കിയതാണ് ഫെയ്സ്ആപ്പ്. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ ഫെയ്സ്ആപ്പിലൂടെ രൂപമാറ്റം വരുത്തിയ ഫോട്ടോകൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുവരുകയാണ്. നിലവിൽ ഗൂഗിളിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യആപ്പെന്ന ബഹുമതിയും സ്വന്തമാക്കിക്കഴിഞ്ഞു. Content Highlights:Warning of national security and privacy risks for millions of Americans, Senate Minority Leader Chuck Schumer,urged the FBI and the Federal Trade Commission to investigate FaceApp

from mathrubhumi.latestnews.rssfeed https://ift.tt/2xV9unz
via IFTTT

No comments:

Post a Comment

Post Bottom Ad

Pages