സാജന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണം വേണമെന്ന് ഭാര്യ ബീന, ”ഡ്രൈവറും താനും തമ്മില്‍ അരുതാത്ത ബന്ധമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു”, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി - News4Max

Breaking

Post Top Ad

Tuesday, 16 July 2019

സാജന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണം വേണമെന്ന് ഭാര്യ ബീന, ”ഡ്രൈവറും താനും തമ്മില്‍ അരുതാത്ത ബന്ധമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു”, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. നിലവിലെ അന്വഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ഥ കുറ്റവാളികളെ രക്ഷപെടുത്താന്‍ അന്വേഷണ സംഘം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണന്നും പരാതിയില്‍ പറയുന്നു. കുറ്റക്കാരായ നഗരസഭാ അധികൃതരെ രക്ഷപെടുത്താന്‍ പോലീസ് അന്വേക്ഷണത്തിന്റെ ഗതി തിരിച്ചുവിടുന്നു എന്നാരോപിച്ചാണ് സാജന്റെ ഭാര്യ ബീന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

ഡ്രൈവറും താനും തമ്മില്‍ അരുതാത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് മകള്‍ മൊഴി നല്‍കിയെന്നുമാണ് പ്രചരണം.സി.പി.എം മുഖപത്രമടക്കമുളള ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്നെയും കുടുംബത്തെയും തോജോവധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം.

ഇതിനിടയിലാണ് അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി എസ് പിക്ക് പരാതിയും നല്‍കിയിരിക്കുന്നത്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2jYWD0u
via IFTTT

No comments:

Post a Comment

Post Bottom Ad

Pages