മോഹൻലാൽ ആനക്കൊമ്പ് കൈവശംവെക്കുന്നത് നിയമാനുസൃതമെന്നു വനംവകുപ്പ് - News4Max

Breaking

Post Top Ad

Saturday, 20 July 2019

മോഹൻലാൽ ആനക്കൊമ്പ് കൈവശംവെക്കുന്നത് നിയമാനുസൃതമെന്നു വനംവകുപ്പ്

കൊച്ചി: നടൻ മോഹൻലാൽ രണ്ടു ജോടി ആനക്കൊമ്പുകൾ കൈവശംവെച്ചിട്ടുള്ളത് അനുമതിയോടെയാണെന്നു വനംവകുപ്പ്. സർക്കാരും വനംവകുപ്പും കൈവശംവെക്കാനുൾപ്പെടെ നിയമാനുസൃതമാണ് അനുമതി നൽകിയിട്ടുള്ളതെന്ന് വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുരേന്ദ്രകുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ആനക്കൊമ്പ് കൈവശംെവക്കാൻ മോഹൻലാലിന് അനുമതി നൽകിയതു ചോദ്യംചെയ്ത് ആലുവാ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ് നൽകിയ ഹർജിയിലാണിത്. ഇക്കാര്യം നേരത്തേ ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ആ ഉത്തരവ് അന്തിമമാണെന്നും വനംവകുപ്പ് അറിയിച്ചു. മോഹൻലാലിനെതിരേ നടപടിയെടുക്കാൻ മന്ത്രിയും വനംവകുപ്പുദ്യോഗസ്ഥരും താത്പര്യം കാട്ടിയില്ലെന്ന ഹർജിയിലെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. ആദ്യം വനംവകുപ്പ് മഹസ്സർ തയ്യാറാക്കിയിരുന്നു. പിന്നീട് അനുമതിരേഖ ഹാജരാക്കിയതോടെ തുടർനടപടി സാധ്യമല്ലാതായി. ഇതു സംബന്ധിച്ച് എ.ജി.യുടെ നിയമോപദേശം ലഭിച്ചിരുന്നു. 2012-ൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ പരിശോധന നടത്തിയ ആദായനികുതി വകുപ്പുദ്യോഗസ്ഥരാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. അതിൽ ഒരുജോടി തൃശ്ശൂർ കുട്ടനെല്ലൂരിലെ പി.എൻ. കൃഷ്ണകുമാറിന്റെ വീട്ടിലെ ആനയുടേതാണ്. മറ്റൊന്ന് കൊച്ചി രാജകുടുംബത്തിൽനിന്ന് തൃപ്പൂണിത്തുറയിലെ കെ. കൃഷ്ണകുമാർ വാങ്ങിയതാണ്. ഇരുവരും അതു സുരക്ഷിതമായി സൂക്ഷിക്കാൻ മോഹൻലാലിനെ ഏൽപ്പിച്ചതാണ്. ഇക്കാര്യങ്ങൾ ഇവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പിന്നീട് അവരതു തിരികെ ആവശ്യപ്പെട്ടില്ല. സമ്മാനംപോലെ മോഹൻലാലിനു നൽകുകയായിരുന്നെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. Content Highlights:forest dept says actor mohanlal keeping tusks with permission

from mathrubhumi.latestnews.rssfeed https://ift.tt/30GTSjV
via IFTTT

No comments:

Post a Comment

Post Bottom Ad

Pages