ഓഗസ്റ്റില്‍ തുടങ്ങാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും. അതേ സമയം മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നായകന്‍ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. മൂന്ന് ട്വന്റി-ട്വന്റിയും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്, ഓഗസ്റ്റ് മൂന്ന് മുതലാണ് പരമ്പര തുടങ്ങുന്നത്.
അതേസമയം പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി ഊര്‍ജ്ജിതമാക്കി. എന്നാല്‍ സുപ്രീംകോടതി അനുമതിക്ക് ശേഷം മാത്രമാകും കമ്മിറ്റി തീരുമാനമെടുക്കുക.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2Oh6LA7
via IFTTT
No comments:
Post a Comment