ശബരിമല: പോലീസിലെ ഉന്നതര്‍ വിവരങ്ങള്‍ ചോര്‍ത്തി- മുഖ്യമന്ത്രി - News4Max

Breaking

Post Top Ad

Wednesday, 17 July 2019

ശബരിമല: പോലീസിലെ ഉന്നതര്‍ വിവരങ്ങള്‍ ചോര്‍ത്തി- മുഖ്യമന്ത്രി

തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും സാന്നിധ്യത്തിൽ പോലീസിനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലുൾപ്പടെ പോലീസിനു വീഴ്ചപറ്റിയെന്നും ചില ഉദ്യോഗസ്ഥർ ശബരിമലയിൽനിന്നുള്ള വിവരങ്ങൾ മത തീവ്രവാദ സംഘങ്ങൾക്കു ചോർത്തി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. വിവരങ്ങൾ ചോർന്നത് ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനു സർക്കാരിന് തടസ്സുമണ്ടാക്കിയെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. സമീപകാലത്ത് സർക്കാരിനെയും പോലീസിനെയും പ്രതിരോധത്തിലാക്കിയ മൂന്നാംമുറയെയും പിണറായി വിജയൻ വിമർശിച്ചു. ഡിവൈ.എസ്.പി. മുതൽ മുകളിലോട്ടുള്ള ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. Content Highlights:cm pinarayi vijayan against police on sabarimala issue

from mathrubhumi.latestnews.rssfeed https://ift.tt/2xLHlPV
via IFTTT

No comments:

Post a Comment

Post Bottom Ad

Pages