ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം ഉടനുണ്ടാകും. 20-നും 23-നും ഇടയിൽ വിക്ഷേപിക്കാനാണ് തീരുമാനം. ഈ ദിവസങ്ങൾക്കിടയിലെ ഏറ്റവും അനുയോജ്യ സമയമായ 21-ന് ഉച്ചയ്ക്കുശേഷമോ 22-ന് പുലർച്ചെയോ വിക്ഷേപണമുണ്ടാകും. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനകം ഒൗേദ്യാഗികപ്രഖ്യാപനമുണ്ടാകും. 23-നുശേഷമാണ് വിക്ഷേപണമെങ്കിൽ ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ ഇന്ധനം വേണ്ടിവരും. കൂടാതെ, ചന്ദ്രനെ വലംെവക്കുന്ന ഓർബിറ്ററിന്റെ കാലാവധി ഒരുവർഷത്തിൽനിന്ന് ചുരുങ്ങാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ ബഹിരാകാശനിലയത്തിൽനിന്ന് 15-ന് പുലർച്ചെ 2.51-നായിരുന്നു ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതികത്തകരാറിനെത്തുടർന്ന് 56 മിനിറ്റും 24 സെക്കൻഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിെവക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി. മാർക്ക്-മൂന്നിലെ ഹീലിയം ടാങ്കിൽ ചോർച്ച കണ്ടെത്തിയതിനെത്തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്. ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്നം പരിഹരിച്ചതായി ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റർ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മർദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്. 15-ന് വിക്ഷേപണം നടന്നിരുന്നെങ്കിൽ 54 ദിവസത്തെ യാത്രയ്ക്കുശേഷം സെപ്റ്റംബർ ആറിന് പേടകത്തിൽനിന്നു ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബർ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആർ.ഒ.യുടെ നീക്കം. Content Highlights:Chandrayan 2, ISRO
from mathrubhumi.latestnews.rssfeed https://ift.tt/2XP811E
via IFTTT
Post Top Ad
Thursday, 18 July 2019
സാങ്കേതിക തടസ്സം പരിഹരിച്ചു; ചന്ദ്രയാൻ-രണ്ട് വിക്ഷേപണം ഉടൻ
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment