യു.ഡി.എഫ്. ഭരണകാലത്തെ പോലീസുകാർ ചെരുപ്പുനക്കികൾ ആയിരുന്നു-എം.എം.മണി - News4Max

Breaking

Post Top Ad

Tuesday, 16 July 2019

യു.ഡി.എഫ്. ഭരണകാലത്തെ പോലീസുകാർ ചെരുപ്പുനക്കികൾ ആയിരുന്നു-എം.എം.മണി

ഇടുക്കി: വെറുമൊരു പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരേ നാലു കേസുകൾ പോലീസ് എടുത്തെന്നും മുൻ മന്ത്രിസഭയുടെ കാലത്ത് സർവീസിലിരുന്ന പോലീസുകാർ ചെരുപ്പുനക്കികളായിരുന്നുവെന്നും മന്ത്രി എം.എം.മണി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമർശം. അന്നത്തെ ആ ഉദ്യോഗസ്ഥരാണ് ഇപ്പോൾ ക്രിമിനലുകളായി മാറിയിരിക്കുന്നത് എന്നും എം.എം.മണി പറഞ്ഞു. നെടുങ്കണ്ടത്ത് ലോക്കപ്പ് മർദനം നടത്തിയ ഉദ്യോഗസ്ഥൻ കോൺഗ്രസുകാരനായിരുന്നു. നാട്ടുകാർ മർദിച്ച പ്രതിയെ ഏരിയ മറികടന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പോലീസിന് സംഘടനാ സ്വാതന്ത്ര്യം നൽകിയത് എൽ.ഡി.എഫ്. സർക്കാരാണെന്നും മന്ത്രി ഓർമപ്പെടുത്തി. മുൻ ആഭ്യന്തര വകുപ്പ് മന്ത്രിമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെയും രമേശ് ചെന്നിത്തലയെയും അന്തരിച്ച മുൻമുഖ്യമന്ത്രി കെ.കരുണാകരനെയും പേരുപറഞ്ഞാണ് എം.എം.മണി കടന്നാക്രമിച്ചത്. Content Highlights:minister mm mani against police

from mathrubhumi.latestnews.rssfeed https://ift.tt/2Lqx3NU
via IFTTT

No comments:

Post a Comment

Post Bottom Ad

Pages