'ഹാഫിസ് സയ്യിദിന്റെ അറസ്റ്റ് വെറും പുകമറ'; പാകിസ്താനെതിരെ അമേരിക്ക - News4Max

Breaking

Post Top Ad

Saturday, 20 July 2019

'ഹാഫിസ് സയ്യിദിന്റെ അറസ്റ്റ് വെറും പുകമറ'; പാകിസ്താനെതിരെ അമേരിക്ക

വാഷിങ്ടൺ: 2001ലെ ഇന്ത്യൻപാർലമെന്റ് ആക്രമണത്തിന്റെയും2008 ലെ മുബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരൻ ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്ത പാകിസ്താൻ നടപടിയിൽ സംശയം പ്രകടിപ്പിച്ച് അമേരിക്ക. ഹാഫിസ് സയ്യിദിന്റെ മുമ്പുള്ള അറസ്റ്റുകൾഅയാളുടെ തീവ്രവാദ പ്രവർത്തനങ്ങളെയോസംഘടനയായ ലഷ്കർ ഇ ത്വയ്ബയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അമേരിക്ക പറഞ്ഞു. "പണ്ടും ഇങ്ങനെ പലതും സംഭവിച്ചത് നാാം കണ്ടതാണ്. പക്ഷെ സുസ്ഥിരവും സുദൃഢവുമായ കാൽവെപ്പാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വെറും പുകമറയിടലല്ല",പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ യുഎസ് സന്ദർശനത്തിനു മുന്നോടിയായി യുഎസ് വക്താക്കൾപറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഹാഫിസ് സയ്യിദ് അറസ്റ്റിലാവുന്നത്. പാർലമെന്റാക്രമണത്തിനു ശേഷമുള്ള ഇയാളുടെ ഏഴാമത്തെ അറസ്റ്റായിരുന്നു ഇത്. "ഈ വിഷയത്തിലെ ഭൂതകാല ചരിത്രത്തെ കുറിച്ച് ഞങ്ങൾക്ക്കൃത്യമായ ധാരണയുണ്ട്. ഞങ്ങൾക്ക് യാതൊരു മിഥ്യാബോധവുമില്ല. പാകിസ്താൻ മിലിട്ടറി ഇന്റലിജൻസ് സർവ്വീസ് ഇവർക്ക് നൽകുന്ന പിന്തുണയെ കുറിച്ച് ഞങ്ങൾക്ക് നന്നായറിയാം. അതുകൊണ്ട് തന്നെ ശക്തമായ നടപടിയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," തീവ്രവാദത്തിനെതിരേ പാകിസ്താൻ എടുത്ത നടപടിയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുഎസ് അധികൃതർ. പാർലമെന്റാക്രമണത്തിനു ശേഷംഇത് ഏഴാം തവണയാണ് സയ്യിദിനെ അറസ്റ്റ്ചെയ്യുന്നതെന്ന് വിമർശനാത്മകമായി യുഎസ് അധികൃതർ ചൂണ്ടിക്കാട്ടി. ഇതിനു മുമ്പ് നിരവധി തവണ സയ്യിദിനെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തതു കൊണ്ട് തന്നെ കുറച്ച് കൂടി പ്രായോഗികമായ രീതിയിൽ വേണം വിഷയം കൈകാര്യം ചെയ്യാൻ. കുറ്റക്കാർക്കെതിരേ സുസ്ഥിരമായ നടപടിയാണ് പാകിസ്താൻ കൈക്കൊള്ളേണ്ടതെന്നും യുഎസ് അധികൃതർ പറഞ്ഞു. content highlights:US criticise Pakistan on the arrest of Hafiz Saeed

from mathrubhumi.latestnews.rssfeed https://ift.tt/2O6tDlq
via IFTTT

No comments:

Post a Comment

Post Bottom Ad

Pages