ബെംഗളൂരു: കഴിഞ്ഞ രാത്രി ബിജെപി എംഎൽഎമാർ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ കർണാടക വിധാൻ സൗധ വീണ്ടും രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയായി മാറി. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ അന്ത്യശാസനം നൽകിയിരിക്കെ ചൂടേറിയ ചർച്ചകളും വാഗ്വാദങ്ങളും വിധാൻ സൗധയിൽ അരങ്ങേറും. വിശ്വാസവോട്ടെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് ധർണ നടത്തുന്നതിന്റെ ഭാഗമായി വിധാൻ സൗധയിലാണ് പ്രതിപക്ഷ എംഎൽഎമാർ വ്യാഴാഴ്ച രാത്രി കിടന്നുറങ്ങിയത്. വിധാൻ സൗധയിലെ ഇരിപ്പിടങ്ങളും സൗകര്യമുള്ള മറ്റിടങ്ങളും ബി.ജെ.പി. എം.എൽ.എ.മാർ കൈയടക്കിയതോടെ സമയാസമയം കുടിവെള്ളമെത്തിക്കാനും ആവശ്യമായ സൗകര്യമൊരുക്കാനും ജീവനക്കാരാണ് ബുദ്ധിമുട്ടിലായത്.ഇതിനിടയിൽ ഭരണപക്ഷത്തെ നേതാക്കൾ കുശലാന്വേഷണം നടത്താനെത്തിയതും കൗതുകമായി. വിധാൻ സൗധയിൽ ബിജെപി എംഎൽഎമാർക്കൊപ്പമാണ് ഉപമുഖ്യമന്ത്രി ജി.പരമേശ്വര രാവിലത്തെ ഭക്ഷണം കഴിച്ചത്. വിശ്വാസവോട്ട് അനാവശ്യമായ ചർച്ചകൾ നടത്തി നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വെള്ളിയാഴ്ച സഭ ചേരുന്നതുവരെ വിധാൻ സൗധയിൽ തുടരുമെന്നാണ് പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പ വ്യാഴാഴ്ച വ്യക്തമാക്കിയത്. വ്യാഴാഴ്ചതന്നെ വിശ്വാസവോട്ട് തേടണമെന്ന ഗവർണർ വാജുഭായ് വാലയുടെ നിർദേശം സ്പീക്കർ കെ.ആർ. രമേശ്കുമാർ തള്ളിയിരുന്നു. ഗവർണറുടെ നിർദേശത്തിനുവിരുദ്ധമായി വെള്ളിയാഴ്ചത്തേക്ക് സഭ പിരിയാനും തീരുമാനിക്കുകയായിരുന്നു. ഇതോടെ വിഷയത്തിൽ വീണ്ടും ഇടപെട്ട ഗവർണർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിക്കകം വിശ്വാസവോട്ട് തേടണമെന്നാണ് മുഖ്യമന്ത്രിയോട് നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി വ്യാഴാഴ്ച രാത്രി കത്ത് നൽകുകയും ചെയ്തു. വ്യാഴാഴ്ചരാവിലെ സഭ ചേർന്നയുടനെ കുമാരസ്വാമി മന്ത്രിസഭയിൽ വിശ്വാസം അർപ്പിക്കുന്നെന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചു. എന്നാൽ, വോട്ടെടുപ്പിനു ഭരണപക്ഷം തയ്യാറായില്ല. വിമത എം.എൽ.എ.മാരുടെ ഹർജിയിലെ സുപ്രീംകോടതിവിധിയും സ്പീക്കറുടെ അധികാരവും സംബന്ധിച്ചുള്ള ചർച്ചയായി. നിർണായകമായ വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസും ജനതാദൾ എസും വിപ്പു നൽകിയിരുന്നെങ്കിലും ഭരണപക്ഷത്തുനിന്ന് 20 പേർ സഭയിലെത്തിയില്ല. വിമതരിൽ രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചു സഭയിലെത്തി. രാജിവെച്ച 15 എം.എൽ.എ.മാരെക്കൂടാതെ കോൺഗ്രസ് എം.എൽ.എ.മാരായ ശ്രീമന്ത് പാട്ടീൽ, ബി. നാഗേന്ദ്ര, ബി.എസ്.പി. അംഗം എൻ. മഹേഷ്, സർക്കാരിനുള്ള പിന്തുണ പിൻവലിച്ച കെ.പി.ജെ.പി. അംഗം ആർ. ശങ്കർ, സ്വതന്ത്രൻ എച്ച്. നാഗേഷ് എന്നിവരാണ് വിട്ടുനിന്നത്. ബുധനാഴ്ച കോൺഗ്രസ് എം.എൽ.എ. ശ്രീമന്ത് പാട്ടീൽ റിസോർട്ടിൽനിന്നു ചാടിപ്പോവുകയും ചെയ്തിരുന്നു. Content Highlights:The ruling coalition in Karnataka, in danger of collapsing after multiple resignations, will have to prove majority on the floor of the house by 1:30 pm today
from mathrubhumi.latestnews.rssfeed https://ift.tt/2Z0lekB
via IFTTT
Post Top Ad
Friday, 19 July 2019
Home
madhrubhumi
ഉറക്കമുണര്‍ന്ന് 'വിധാന്‍ സൗധ'; വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി 1.30 വരെ
ഉറക്കമുണര്‍ന്ന് 'വിധാന്‍ സൗധ'; വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി 1.30 വരെ
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment