മാസം 1100 ജി.ബി. ഡേറ്റയുമായി വീടുകളിലേക്ക് ജിയോ ഗിഗാ ഫൈബര്‍ - News4Max

Breaking

Post Top Ad

Thursday, 18 July 2019

മാസം 1100 ജി.ബി. ഡേറ്റയുമായി വീടുകളിലേക്ക് ജിയോ ഗിഗാ ഫൈബര്‍

കണ്ണൂർ: ബി.എസ്.എൻ.എല്ലിന് കടുത്ത ഭീഷണിയുയർത്തി റിലയൻസ് ജിയോ ഗിഗാ ഫൈബർ കണക്ഷൻ വീടുകളിലെത്തിത്തുടങ്ങി. നഗരങ്ങൾക്കു പുറമെ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ചുതുടങ്ങി. തിരുവനന്തപുരം, കൊച്ചി, കൊല്ലം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിക്ക് കണ്ണൂരിൽ അഞ്ചു കേന്ദ്രങ്ങളുണ്ട്. ഒറ്റ കണക്ഷനിൽ മൊബൈൽഫോൺ, ലാൻഡ് ഫോൺ, ഇന്റർനെറ്റ്, ടിവി എന്നിവ ഹൈസ്പീഡിൽ ലഭിക്കുന്ന പദ്ധതിയാണ് റിലയൻസ് ജിയോ ഗിഗാ ഫൈബർ കണക്ഷൻ. അതിവേഗ ഡൗൺല ഡിങ്ങും നടക്കും. ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള കണക്ഷൻ വീടുകളിൽ സ്ഥാപിക്കുന്ന സെറ്റ് ടോപ് ബോക്സിലേക്ക് കൊടുക്കും. അവിടെനിന്ന് ലാൻഡ് ഫോൺ, ടിവി, മൊബൈൽഫോൺ, ലാപ്ടോപ്, ഡെസ്ക്ടോപ് എന്നിവയിലേക്ക് വൈഫൈ മുഖാന്തരം കണക്ഷൻ സാധ്യമാകും. ഒരേസമയം മൊബൈൽഫോണുൾപ്പെടെ ഒരു വീട്ടിൽ 44 ഉപകരണങ്ങളിലേക്ക് ഡേറ്റ കൈമാറി ഉപയോഗിക്കാൻ പറ്റും. സ്മാർട്ട് ടിവിയിലേക്ക് മാത്രമല്ല സാധാരണ ടിവിയിലേക്കും പ്രത്യേക സംവിധാനത്തിലൂടെ കണക്ഷൻ എത്തിക്കാം. ടിവി പരിപാടികൾ പിന്നീട് കാണാൻ സേവ് ചെയ്ത് വെക്കാനും പറ്റും. പ്രതിമാസം 1100 ജി.ബി. ഡേറ്റയാണ് ലഭിക്കുക. തുടക്കത്തിൽ 100 ജി.ബി. നൽകും. ആവശ്യത്തിനനുസരിച്ച് 45 ജി.ബി. വിതം 1100 ജി.ബി. വരെ ടോപ് അപ് ചെയ്യാം. ഇതിന് ഇപ്പോൾ പണം കൊടുക്കേണ്ടതില്ല. മാസങ്ങൾകഴിഞ്ഞാവും താരിഫ് തീരുമാനിക്കുക. അതുവരെ സൗജന്യമാണ്. ഒരുമാസത്തിനകം ടിവി ചാനലുകൾ ലഭ്യമാകും 2500 രൂപയ്ക്കുള്ള സെറ്റ് ബോക്സ് സ്ഥാപിക്കണം. ആ പണം പിന്നീട് തിരിച്ചു നൽകും. ലാൻഡ് ഫോൺ പുതുതായി വേണമെങ്കിൽ വാങ്ങേണ്ടിവരും. നിലവിൽ വീടുകളിലുള്ള ലാൻഡ് ഫോണിലും കണക്ഷൻ നൽകാൻ പറ്റും. ലാൻഡ് ഫോണിൽനിന്ന് നേരിട്ടുപയോഗിക്കുമ്പോൾ നൂറ് എം.ബി.പി.എസ്. വരെ വേഗം ലഭിക്കുമ്പോൾ വൈഫൈ വഴി മറ്റുപകരണങ്ങളിലേക്കാവുമ്പോൾ 40 മുതൽ 50 വരെ എം.ബി.പി.എസ്. വേഗം ലഭിക്കുന്നു. കേബിൾ ടിവി, ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് തുടങ്ങിയവ ഒറ്റ പാക്കേജിലാണ് നൽകുക. ആദ്യഘട്ടത്തിൽ 288 സ്ഥലങ്ങളിൽ തുടങ്ങാനായിരുന്നു പദ്ധതി. 50 കേന്ദ്രങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ചുകഴിഞ്ഞു. Content Highlights: Reliance Jio, Jio Giga Fiber, BSNL, telcom, internet

from mathrubhumi.latestnews.rssfeed https://ift.tt/2YcUUGE
via IFTTT

No comments:

Post a Comment

Post Bottom Ad

Pages