ആലപ്പുഴ: 108 ആംബുലൻസ് സർവീസ് നടത്തിപ്പ് സംസ്ഥാന സർക്കാർ സ്വകാര്യമേഖലയെ ഏൽപ്പിക്കുന്നത് കടുത്ത നിബന്ധനകളോടെ. അപകടത്തിലോ അത്യാഹിതങ്ങളിലോ പെടുന്നവരെ രക്ഷിക്കാനായി കൃത്യസമയത്ത് എത്തിയില്ലെങ്കിൽ ആംബുലൻസ് നടത്തിപ്പ് ചുമതല ഏറ്റെടുത്തവർ പിഴയൊടുക്കേണ്ടി വരും. നഗരപ്രദേശങ്ങളിൽ അപകടവിവരം അറിഞ്ഞ് 15 മിനിറ്റിനകവും ഗ്രാമപ്രദേശങ്ങളിൽ 20 മിനിറ്റിനകവും ആംബുലൻസ് എത്തിയിരിക്കണം. മലയോര മേഖലകളിൽ ഇത് 20 മിനിറ്റുവരെയാകാം. ഓരോ മാസവും ആംബുലൻസുകൾ സമയത്ത് എത്താത്തത് എത്രശതമാനമുണ്ടെന്ന് കണക്കാക്കിയാണ് ഇത് നിശ്ചയിക്കുക. ആംബുലൻസ് സമയത്ത് എത്താത്തതുമൂലം രോഗികൾ മരിക്കാനിടയാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിലവിലുള്ള 108 ആംബുലൻസ് സംവിധാനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥകൾ. സ്വകാര്യ ആശുപത്രികളിൽനിന്ന് സർക്കാർ ആശുപത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്തിക്കാൻ ആംബുലൻസ് സേവനം ലഭിക്കും. എന്നാൽ, സർക്കാർ ആശുപത്രികളിൽനിന്ന് സ്വകാര്യ ആശുപത്രികളിലേക്കോ സ്വകാര്യ ആശുപത്രികളിൽനിന്ന് സ്വകാര്യ ആശുപത്രികളിലേക്കോ രോഗികളെ റഫർ ചെയ്യാൻ ആംബുലൻസ് സേവനം ലഭിക്കില്ല. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ വീടുകളിൽനിന്ന് ആശുപത്രിയിൽ എത്തിക്കുന്ന ജോലികൾ 108 ആംബുലൻസ് സർവീസിൽ തുടരും. സൗജന്യമായായിരിക്കും സേവനങ്ങൾ. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ.) പദ്ധതിയിൽപ്പെടുത്തി ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.) ആണ് 108 ആംബുലൻസ് സർവീസ് നടത്തിയിരുന്നത്. എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചുമതല ഇപ്പോൾ ജി.വി.കെ. ഇ.എം.ആർ.ഐ. എന്ന കമ്പനിക്ക് കൈമാറിയിട്ടുള്ളത്. ആംബുലൻസിൽ വെന്റിലേറ്ററില്ലഅപകടരക്ഷാ പ്രവർത്തനത്തിന് പ്രാമുഖ്യം നൽകുന്നുണ്ടെങ്കിലും പുതുതായി വരുന്ന ആംബുലൻസുകളിൽ വെന്റിലേറ്റർ സൗകര്യമില്ല. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നിലവിലുള്ള ആംബുലൻസുകളിൽ വെന്റിലേറ്ററുണ്ട്. എന്നാൽ, ഇവിടങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് ആംബുലൻസിലെ വെന്റിലേറ്റർ സംവിധാനം ആവശ്യമായി വന്നിട്ടില്ല. ഇതാണ് പുതിയ ആംബുലൻസുകളിൽ ഇവ ഉൾപ്പെടുത്താത്തതിന് കാരണമായി പറയുന്നത്. എല്ലാ ജില്ലകളിലും ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ 14 ജില്ലകൾക്കുമായി 340 ആംബുലൻസുകളുണ്ടാകും. ഓഗസ്റ്റ് അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരത്തുള്ള കൺട്രോളിങ് യൂണിറ്റിലേക്കാണ് സേവനം ആവശ്യപ്പെടേണ്ടത്. ഇവിടെ ഡോക്ടർമാരുടെ ഒരു പാനലുണ്ടാകും. ആംബുലൻസിലെ നഴ്സ്, ഡോക്ടർമാരുടെ നിർദേശാനുസരണം പ്രഥമ ശുശ്രൂഷ നൽകിയശേഷം അടുത്തുള്ള ആശുപത്രിയിലെത്തിക്കും. ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന അപകട കേന്ദ്രങ്ങളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുണ്ടാകും. സേവനത്തിന് വനിത നഴ്സുമാരും നിലവിലുള്ള 108 ആംബുലൻസുകളിൽ മെയിൽ നഴ്സാണുണ്ടായിരുന്നത്. പുതിയ ആംബുലൻസുകളിൽ വനിത നഴ്സുമാരുടെയും സേവനമുണ്ടാകും. പകൽ ഷിഫ്റ്റിൽ മാത്രമായിരിക്കും ഇവർക്ക് ജോലി. Content Highlights:new 108 ambulance service
from mathrubhumi.latestnews.rssfeed https://ift.tt/2Y9SBUP
via IFTTT
Post Top Ad
Friday, 19 July 2019
പുതിയ 108 ആംബുലൻസ്: രക്ഷാ പ്രവർത്തനത്തിന് സമയത്ത് എത്തിയില്ലെങ്കിൽ പിഴ
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment