കേരള കോണ്‍ഗ്രസ്( എം) നിയമസഭാ കക്ഷി നേതാവിന്റെ കസേരയെച്ചൊല്ലി തര്‍ക്കം, ചുമതല ജോസഫിന് നല്‍കണമെന്ന കത്ത് പാര്‍ട്ടിയില്‍ ആലോചിക്കാതെയെന്ന് വിമര്‍ശനം, നിയമസഭാ സമ്മേളനം തുടങ്ങി - News4Max

Breaking

Post Top Ad

Monday, 27 May 2019

കേരള കോണ്‍ഗ്രസ്( എം) നിയമസഭാ കക്ഷി നേതാവിന്റെ കസേരയെച്ചൊല്ലി തര്‍ക്കം, ചുമതല ജോസഫിന് നല്‍കണമെന്ന കത്ത് പാര്‍ട്ടിയില്‍ ആലോചിക്കാതെയെന്ന് വിമര്‍ശനം, നിയമസഭാ സമ്മേളനം തുടങ്ങി

കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാവിന്റെ താല്‍ക്കാലിക ചുമതല ഉപനേതാവായ പിജെ ജോസഫിനാണെന്ന് കാണിച്ച് കത്ത് നല്‍കിയ മോന്‍സ് ജോസഫിനെതിരെ റോഷി അഗസ്റ്റിന്‍ എംഎല്‍എ. പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണ് മോന്‍സ് ജോസഫ് കത്ത് നല്‍കിയതെന്നാണ് റോഷിയുടെ വിമര്‍ശനം. പാര്‍ട്ടി പാര്‍ലമെന്ററി ലീഡറെ തിരഞ്ഞെടുക്കാന്‍ സാവകാശം ആവശ്യപ്പെട്ട് റോഷിയും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി ലീഡര്‍ പദവി ഒഴിഞ്ഞ് കിടക്കുകയാണെന്നും പാര്‍ട്ടി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മാത്രമേ പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കാനാവൂ എന്നാണ് റോഷി അഗസ്റ്റിന്റെ കത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം പാര്‍ട്ടി ലീഡറുടെ അഭാവത്തില്‍ ആ ഇരിപ്പിടം ജോസഫിന് നല്‍കണമെന്ന കാര്യം സ്പീക്കര്‍ തീരുമാനിക്കും.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2VSzYQj
via IFTTT

No comments:

Post a Comment

Post Bottom Ad

Pages