ആ തോല്‍വി കണ്ട് പേടിക്കേണ്ട; സച്ചിന്‍ പറയുന്നു - News4Max

Breaking

Post Top Ad

Monday, 27 May 2019

ആ തോല്‍വി കണ്ട് പേടിക്കേണ്ട; സച്ചിന്‍ പറയുന്നു

മുംബൈ:ഇത്തവണത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇന്ത്യ. ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും വൈവിധ്യവും ഓൾറൗണ്ടർമാരുടെ സാന്നിധ്യവുമാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്. എന്നാൽ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരം അത്ര നല്ല ഓർമയല്ല സമ്മാനിച്ചത്. ന്യൂസീലൻഡ് ബൗളർ ട്രെൻഡ് ബോൾട്ടിന്റെ സ്വിങ് ബൗളിങ്ങിനു മുന്നിൽ ഇന്ത്യ മുൻനിര തകർന്നപ്പോൾ 179 റൺസെടുക്കാനേ ടീമിന് സാധിച്ചുള്ളൂ. മത്സരം ആറു വിക്കറ്റിന് തോൽക്കുകയും ചെയ്തു. സന്നാഹ മത്സരത്തിലെ ടീമിന്റെ പ്രകടനം കണ്ട് പേടിക്കേണ്ട കാര്യമില്ലെന്നാണ് മുൻ താരം സച്ചിൻ തെണ്ടുൽക്കറുടെ അഭിപ്രായം. സന്നാഹ മത്സരങ്ങളിൽ വിവിധ കോമ്പിനേഷനുകൾ പരീക്ഷിക്കുന്നതിലാകും ടീമിന്റെ ശ്രദ്ധ. അവരൊന്ന് സ്വസ്ഥമായി ഇരിക്കട്ടെ. ലോകകപ്പു പോലുള്ള ഒരു ടൂർണമെന്റിലെ ഒന്നോ രണ്ടോ മത്സരങ്ങൾ ചിലപ്പോൾ പ്രതീക്ഷിച്ച പോലെയാകില്ല. സന്നാഹ മത്സരങ്ങളിൽ സാഹചര്യങ്ങൾ മനസിലാക്കിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അതുകൊണ്ടു തന്നെ ഇപ്പോൾ പേടിക്കാനായി ഒന്നുമില്ല - മുംബൈ ടി20 ലീഗിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മത്സരങ്ങൾക്കു ശേഷവും ടീമിനെ വിലയിരുത്താനില്ലെന്നും സച്ചിൻ പറഞ്ഞു. കാരണം ഇതൊരു വലിയ ടൂർണമെന്റാണ്. ഇത്തരം കാര്യങ്ങൾ അതിനിടയ്ക്ക് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കാര്യങ്ങൾ സ്റ്റാർട്ടിങ് ഇലവനെ വെളിപ്പെടുത്താതിരിക്കാനായി സാധാരണയായി ടീമുകൾ മനപ്പൂർവംചെയ്യുന്നതാണ്. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അവസാനത്തെ സന്നാഹ മത്സരം. Content Highlights:world cup 2019 sachin tendulkar says no need to panic after indias loss

from sports rss feed http://bit.ly/2MbUYSw
via IFTTT

No comments:

Post a Comment

Post Bottom Ad

Pages