കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് റിലീസിംഗിന് ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രണ്ട് നടിമാരുടെ തിരിച്ചു വരവ് ചിത്രം കൂടിയാണ് വൈറസ്. 17 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് പൂര്‍ണ്ണിമ തിരിച്ചു വരുമ്പോള്‍ നാല് വര്‍ഷത്തിനു ശേഷം രമ്യ നമ്പീശനും മലയാള സിനിമയിലേക്ക് മടങ്ങി എത്തുകയാണ്. വൈറസിലെ രമ്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ചിത്രത്തില്‍ ജോജുവിന്റെ ഭാര്യയുടെ വേഷമാണ് രമ്യയ്ക്ക്. ഹോസ്പിറ്റല്‍ സ്റ്റാഫായാണ് ജോജു വേഷമിടുന്നത്. കുറച്ച് രംഗങ്ങളേയുള്ളൂവെങ്കിലും പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രമ്യ അവതരിപ്പിക്കുക. 2015 ല്‍ റിലീസ് ചെയ്ത സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലായിരുന്നു രമ്യ ഒടുവിലായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ സജീവമായിരുന്നില്ലെങ്കിലും തമിഴിലും തെലുങ്കിലും രമ്യയ്ക്ക് ചിത്രങ്ങളുണ്ടായിരുന്നു.
ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, രേവതി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ. ചിത്രം ജൂണ്‍ ഏഴിന് തിയേറ്ററുകളിലെത്തും.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2YOeAxh
via IFTTT
No comments:
Post a Comment