രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല - News4Max

Breaking

Post Top Ad

Saturday, 25 May 2019

രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല

ന്യൂഡൽഹി: പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർഥിക്ക് അതിദയനീയ പരാജയം. ബിഹാറിലെ പാടലീപുത്രയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച രമേശ് കുമാർ ശർമ്മയ്ക്കാണ് പണക്കൊഴുപ്പുണ്ടായിട്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ അടിപതറിയത്. പാടലീപുത്രയിൽ ബി.എസ്.പി, ബി.ജെ.പി., ആർ.ജെ.ഡി. സ്ഥാനാർഥികൾക്കെതിരെയാണ് രമേശ് കുമാർ ശർമ്മ മത്സരത്തിനിറങ്ങിയത്. ആകെ 1558 വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. കെട്ടിവെച്ച കാശും പോയി. 1107 കോടി രൂപയുടെ ആസ്തിയാണ് രമേശ് കുമാർ ശർമ്മയ്ക്കുള്ളത്.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഏറ്റവും വലിയ സമ്പന്നനും ഇദ്ദേഹമായിരുന്നു. അതിനിടെ, രാജ്യത്തെ ധനികരായ മറ്റുസ്ഥാനാർഥികളിൽ ചിലർ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം കുറിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ നകുൽനാഥും കന്യാകുമാരിയിലെ കോൺഗ്രസ് സ്ഥാനാർഥി വസന്തകുമാറും വൻഭൂരിപക്ഷത്തോടെയാണ് ജയിച്ചുകയറിയത്. 660 കോടി രൂപയുടെ ആസ്തിയുള്ള നകുൽനാഥിന് 37536 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 417 കോടി രൂപയുടെ ആസ്തിയുള്ളവസന്തകുമാർ രണ്ടരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും ലോക്സഭയിലെത്തി. കോടികൾ ആസ്തിയുള്ളവരിൽ ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.കെ. സുരേഷ്, ആന്ധ്രയിലെ നാസാപുരത്തെ വൈ.എസ്.ആർ സ്ഥാനാർഥി രഘുരാമ കൃഷ്ണരാജു, ഗുണ്ടൂരിലെ ടി.ഡി.പി. സ്ഥാനാർഥി ജയദേവ ഗല്ലെ എന്നിവരും ജയിച്ചുകയറി. അതേസമയം, ധനികരായ സ്ഥാനാർഥികളുടെ പട്ടികയിൽ രണ്ടാമതായനായകോൺഗ്രസിന്റെ കോണ്ട വിശ്വേശർ റെഡ്ഡി തെലങ്കാനയിലെ ചെവ്വല്ല മണ്ഡലത്തിൽ പരാജയപ്പെട്ടു. അപ്പോളോ ഗ്രൂപ്പ് ചെയർമാൻ സി പ്രതാപറെഡ്ഡിയുടെ മരുമകനായ അദ്ദേഹത്തിന്റെ ആസ്തി 895 കോടി രൂപയായിരുന്നു. 374 കോടി രൂപയുടെ ആസ്തിയുള്ള കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഇത്തവണ പരാജയമായിരുന്നു ഫലം. Content Highlights:richest candidate in loksabha election ramesh kumar sharma lost from bihar pataliputra

from mathrubhumi.latestnews.rssfeed http://bit.ly/30FfNJ3
via IFTTT

No comments:

Post a Comment

Post Bottom Ad

Pages