വിവാഹത്തലേന്ന് അച്ഛന്‍ മരിച്ചതറിയാതെ ആ മകള്‍ വിവാഹിതയായി. കഴിഞ്ഞ ദിവസം മകളുടെ വിവാഹത്തലേന്ന് പാട്ടുപാടുന്നതിനിടെ മരിച്ച വിഷ്ണുപ്രസാദിന്റെ മകള്‍ ആര്‍ച്ചയാണ് ഇന്ന് വിവാഹിതയായത്. കരമന സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയുമായിരുന്നു മരിച്ച വിഷ്ണുപ്രസാദ്. കഴിഞ്ഞ ദിവസം ചടങ്ങുകള്‍ക്കിടെ പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് വിഷ്ണുപ്രസാദ് കുഴഞ്ഞ് വീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
ചവറ പരിമഠം ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മരണത്തെത്തുടര്‍ന്ന് വിവാഹം ആഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. വിഷ്ണു പ്രസാദിന് അഡീഷണല്‍ എസ്ഐ ആയിട്ട് പ്രമോഷന്‍ ലഭിച്ചിട്ട് രണ്ട് മാസം ആകുമ്പോഴാണ് മരണം സംഭവിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛന്റെ മരണ വിവരം ഇന്നു സംസ്‌കാരത്തിനു തൊട്ടുമുന്‍പ് മാത്രം ആര്‍ച്ചയെ അറിയിച്ചാല്‍ മതിയെന്നാണു ബന്ധുക്കളുടെ തീരുമാനം. സംസ്‌കാരം ഇന്ന് 4ന്. ജെ.സുഷമയാണു ഭാര്യ. അനുപ്രസാദ്, ആര്യ പ്രസാദ് എന്നിവരാണു മറ്റു മക്കള്‍. മരുമകന്‍: വി.ഷാബു
സോഷ്യല്‍ മീഡിയയില്‍ നോവായി പടരുകയാണ് വിവാഹത്തലേന്ന് പാട്ടുപാടുന്ന വിഷ്ണുപ്രസാദിന്റെ വീഡിയോ. പാട്ടു തുടങ്ങി അല്‍പനേരം കഴിഞ്ഞ് വിഷ്ണുപ്രസാദ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2WyDVhz
via IFTTT
No comments:
Post a Comment