സെല്‍വരാഘവന്‍ അണിയിച്ചൊരുക്കുന്ന സൂര്യ- സായി പല്ലവി ചിത്രം എന്‍ജികെ മെയ് 31 നു ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു. സായ് പല്ലവിക്ക് പുറമെ രകുല്‍ പ്രീത് സിംഗും നായികാവേഷത്തിലെത്തുന്നുണ്ട്. ദേവരാജ്, പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്കായി അണിനിരക്കുന്ന ‘എന്‍.ജി.കെ’ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്.
നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ‘എന്‍ ജി കെ’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകന്‍ സെല്‍വരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. സെല്‍വരാഘവന്‍ ചെയ്ത ‘കാതല്‍ കൊണ്ടേന്‍’ എന്ന സിനിമ കണ്ടിട്ട് അദ്ദേഹത്തിന്റെ ആരാധകനായി മാറിയ സൂര്യയുടെ അക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഒരു സെല്‍വ രാഘവന്‍ സിനിമയില്‍ അഭിനയിക്കണമെന്നാണ് പറയപ്പെടുന്നത്. സെല്‍വ രാഘവന്‍ സൂര്യയോട് മൂന്ന് കഥകള്‍ പറഞ്ഞു, അതില്‍ ‘എന്‍ ജി കെ’ സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുള്ളതു പ്രമേയമായതു കൊണ്ട് ആദ്യം ഈ സിനിമ ചെയ്യാന്‍ സൂര്യ സമ്മതിക്കുകയായിരുന്നു.
ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ‘എന്‍ ജി കെ’ നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഒരു കോടിയോളം പേരാണ് കണ്ടത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2Mauukm
via IFTTT
No comments:
Post a Comment