വടകര: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ വടകര മേഖലയിൽ പലയിടത്തും അക്രമം. ഒഞ്ചിയത്ത് രണ്ടുവീടുകൾക്കു നേരെയും വടകര രണ്ടാംമൈൽസിൽ ഒരുവീടിനു നേരെയും ബോംബേറുണ്ടായി. തോടന്നൂർ ആര്യന്നൂരിൽ ആർ.എസ്.എസ്. പ്രവർത്തകന് വെട്ടേൽക്കുകയും ചെയ്തു. ആര്യന്നൂരിലെ തൊള്ളംപറമ്പത്ത് സൂലേഷി (36)നാണ് വ്യാഴാഴ്ച രാത്രി വെട്ടേറ്റത്.രാത്രി 10.30-ഓടെ വീട്ടിലേക്ക് പോവുകയായിരുന്ന സൂലേഷിനെ ആര്യന്നൂർ പള്ളിക്കുസമീപം തടഞ്ഞുനിർത്തി ഒരു സംഘമാളുകൾ വടിവാളും ഇരുമ്പുപൈപ്പും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് ആർ.എസ്.എസ്. കുറ്റപ്പെടുത്തി. കൈക്കും കാലിനും വാരിയെല്ലിനും സാരമായ പരിക്കുണ്ട്. പള്ളിയിൽനിന്ന് ആളുകൾ ഓടിയെത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിലെ പരാജയം മൂലമുണ്ടായ വിഭാഗീയത മറച്ചുവെക്കാൻ സി.പി.എം. അക്രമത്തെ മറയാക്കുകയാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. സംഭവത്തിൽ ആറ് സി.പി.എം. പ്രവർത്തകർക്കെതിരേ കേസെടുത്തു. ആർ.എം.പി.ഐ. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം വി.പി. പ്രകാശൻ, സി.പി.എം. തട്ടോളിക്കര കിഴക്ക് ബ്രാഞ്ചംഗം എം.പി. സനൂപ് എന്നിവരുടെ വീടുകൾക്കു നേരെയാണ് ബോംബേറുണ്ടായത്. കുഞ്ഞിപ്പള്ളി സ്റ്റേഡിയത്തിനു പിറകിലാണ് പ്രകാശന്റെ വീട്. വ്യാഴാഴ്ച രാത്രിയിൽ വീടിന്റെ മുകൾനിലയിലേക്കാണ് ബോംബെറിഞ്ഞത്. ചുമരിന് കേടുപാട് പറ്റി. ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തിൽ ആർ.എം.പി.ഐ. സംസ്ഥാനസെക്രട്ടറി പ്രതിഷേധിച്ചു. സനൂപിന്റെ വീടിനു നേരെ രാത്രി 11.30 ഓടെയാണ് ബോംബെറിഞ്ഞത്. വീടിന്റെ വാതിൽ, ജനൽ എന്നിവ തകർന്നു. സനൂപും മാതാപിതാക്കളും ഭാര്യയും വീട്ടിലുള്ളപ്പോഴാണ് സംഭവം. ആർ.എം.പി.യാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ 2.45-ഓടെയാണ് രണ്ടാംമൈൽസ് തത്തോത്ത് ഫൈസലിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ഫൈസലും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. ജാലകത്തിനും ചുമരിനും കേടുപാട് പറ്റി. മുസ്‌ലിംലീഗ് നേതാവ് പരേതനായ തത്തോത്ത് അബ്ദുള്ള ഹാജിയുടെ മകനാണ് ഫൈസൽ. പോലീസ് സ്ഥലത്തെത്തി. മുസ്‌ലിംലീഗ് നേതാക്കൾ വീട് സന്ദർശിച്ചു. വ്യാഴാഴ്ച രാത്രി തന്നെ ഏറാമല പഞ്ചായത്തംഗം ആർ.എം.പി.യുടെ തട്ടോളി ഷീജയുടെ വീടിനു നേരെയും ബോംബേറുണ്ടായി.
from mathrubhumi.latestnews.rssfeed http://bit.ly/2whNmmr
via IFTTT
Post Top Ad
Saturday, 25 May 2019
മൂന്ന് വീടുകൾക്കുനേരെ ബോംബേറ്; ആർ.എസ്.എസ്. പ്രവർത്തകന് വെട്ടേറ്റു
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment