രാജ്യത്തെ പ്രധാന ഫുട്‌ബോള്‍ ലീഗുകളിലൊന്നായ ഐലീഗിനെ പ്രശംസിച്ച് ഇന്ത്യയുടെ പുതിയ പരിശീലകന്‍ സ്റ്റിമാച്ച്. ഐഎസ്എല്ലിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു ഐലീഗിനെ പുകഴ്ത്തി സ്റ്റിമാച്ച് രംഗത്തെത്തിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മികച്ച ലീഗാണെന്ന് പറയുന്ന സ്റ്റിമാച്ച് മികച്ച പരിശീലകരും സ്റ്റേഡിയങ്ങളും അവര്‍ക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഐലീഗിനോട് കിടപിടിക്കാനുളള പാരമ്പര്യം അവര്‍ക്കില്ലെന്ന് സ്റ്റിമാച്ച് വിലയിരുത്തുന്നു. ഫുട്‌ബോളില്‍ പാരമ്പര്യം വിലകൊടുത്ത് വാങ്ങാനാകില്ലെന്നും ക്രെയേഷ്യന്‍ ഇതിഹാസ താരം കൂടിയായ സ്റ്റിമാച്ച് തുറന്ന് പറയുന്നു.
ഐഎസ്എല്ലും ഐലീഗും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ സ്ഥിരമായി കാണാറുണ്ടെന്ന് പറയുന്ന സ്റ്റിമാച്ച് അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളെയെല്ലാം നന്നായി അറിയാമെന്നും കൂട്ടിചേര്‍ത്തു. ഐഎസ്എല്ലില്‍ മാത്രമല്ല ഐലീഗിലും നല്ല കളിക്കാരുണ്ടെന്ന് പറയുന്ന സ്റ്റിമാച്ച് അവിടെ നിന്നു വളര്‍ന്നുവരുന്ന താരങ്ങള്‍ക്കായി താന്‍ ഉറ്റുനോക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച്ചയാണ് സ്റ്റിമാച്ചിനെ ഇന്ത്യന്‍ പരിശീലകനായി നിയോഗിച്ചത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2JAZRCB
via IFTTT
No comments:
Post a Comment