മോദി നാളെ ഗുജറാത്തില്‍; മറ്റന്നാള്‍ വാരാണസിയിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കും - News4Max

Breaking

Post Top Ad

Saturday, 25 May 2019

മോദി നാളെ ഗുജറാത്തില്‍; മറ്റന്നാള്‍ വാരാണസിയിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കും

ന്യൂഡൽഹി: വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങും. നാളെ വൈകീട്ടോടെയാകും അദ്ദേഹം ഗുജറാത്തിലെത്തുക. തുടർന്ന് മറ്റന്നാൾ അദ്ദേഹം സ്വന്തം മണ്ഡലമായ വരാണസിയിലേക്ക് പോകും. വിശ്വാസമർപ്പിച്ച ജനങ്ങളോട് ഒരിക്കൽ കൂടിനന്ദി അറിയിക്കുമെന്നും മോദി പറഞ്ഞു. പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പം കഴിഞ്ഞ ദിവസം അദ്ദേഹം മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനിയേയും മുരളീ മനോഹർ ജോഷിയേയും സന്ദർശിച്ചിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടഎൻഡിഎ എംപിമാരുടെ യോഗം ഇന്ന് ചേരുന്നുണ്ട്. പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് യോഗം. മുന്നണി നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം ബിജെപിയുടെ പ്രത്യേക പാർലമെന്ററി പാർട്ടി യോഗം നടക്കും. ഈ യോഗങ്ങളിലാകും മോദിയെ എൻഡിഎ നേതാവായി തിരഞ്ഞെടുക്കുക. തുടർന്ന് രാഷ്ട്പതിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെങ്കിലും തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബിജെപി അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിൽ സ്ഥാനം പിടിക്കുമെന്നാണ് സൂചന. ആയിരം ദിന കർമ്മപദ്ധതികളുമായാണ് തന്റെ രണ്ടാം സർക്കാരിന് മോദി തുടക്കമിടുന്നത്. രണ്ടാം ഘട്ടത്തിലെ 2022 വരെയുള്ള കർമ്മ പദ്ധതികളാണ് അണിയറയിൽ പുരോഗമിക്കുന്നത്. സ്ത്രീ ശാക്തീകരണം ഊർജ്ജിതപ്പെടുത്തുക, ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നപടികൾക്ക് വേഗം കൂട്ടുക തുടങ്ങിയവയിൽ ശ്രദ്ധിക്കാനാണ്ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.

from mathrubhumi.latestnews.rssfeed http://bit.ly/2WrX5Fu
via IFTTT

No comments:

Post a Comment

Post Bottom Ad

Pages