തൃശ്ശൂരില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു - News4Max

Breaking

Post Top Ad

Sunday, 26 May 2019

തൃശ്ശൂരില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു

തൃശ്ശൂർ: അമലനഗർ ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലുണ്ടായവാഹനാപകടത്തിൽ ഒരാൾ മരിച്ചു.കണ്ണൂർ നെടുങ്ങോംസ്വദേശി പറക്കപ്പറമ്പിൽബിനീഷ് മാത്യു (42) ആണ് മരിച്ചത്.തൃശ്ശൂർ-കോഴിക്കോട് ദേശീയ പാതയിൽപുലർച്ചെ ആറു മണിക്കായിരുന്നു അപകടം. കോട്ടയത്ത് ബിസിനസ് നടത്തുന്ന ബിനീഷ് കണ്ണൂരിൽനിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു.യാത്രക്കിടെക്ഷേത്രത്തിനു മുൻപിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽപിൻഭാഗത്തുനിന്നുവന്ന ടിപ്പർ ലോറിഇടിക്കുകയായിരുന്നു.കാറിനു മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിക്കും ഇടിച്ച ലോറിക്കും ഇടയിൽപ്പെട്ട് കാർ പൂർണമായും തകർന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾത്തന്നെ ബിനീഷ് മരിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. സുനിത മേരിയാണ് ബിനീഷിൻറെ ഭാര്യ. മക്കൾ- അഭയ്, ആൽവിൻ, ആഗ്നസ്. ബിനീഷിന്റെ മൃതദേഹം തൃശ്ശൂർ അമല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Content Highlights:Man dies in car accident at Thrissur

from mathrubhumi.latestnews.rssfeed http://bit.ly/2Qmm084
via IFTTT

No comments:

Post a Comment

Post Bottom Ad

Pages