തൃശൂർ: പിണറായി വിജയൻ അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയാവാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിയുടെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകു. കേരള സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരായ ജനവികാരം കേരളത്തിലുണ്ടായി. ശബരിമല വിഷയത്തിലുള്ള ജനവികാരവും സംസ്ഥാന സർക്കാരിന് എതിരായെന്ന് മുരളീധരൻ വ്യക്തമാക്കി. രാജിവെക്കണോ വേണ്ടയോ എന്ന് പിണറായിയാണ് തീരുമാനിക്കേണ്ടത്. 2004 ൽ കോൺഗ്രസിന് ഒരു സീറ്റും കിട്ടാത്ത സാഹചര്യമുണ്ടായപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അതൊരു ജനാധിപത്യ മാതൃകയായിരുന്നു. പിണറായിക്ക് വേണമെങ്കിൽ അത് പിന്തുടരാം. അദ്ദേഹത്തിന് അത്തരം മാതൃകകൾ ഒന്നും പരിചയം ഇല്ലാത്തത് കൊണ്ട് താൻ അത് പ്രതീക്ഷിക്കുന്നില്ല. തനിക്ക് അവസാനത്തെ സി.പി.എം മുഖ്യമന്ത്രി ആവണമെന്ന് പിണറായി തീരുമാനിച്ച് കഴിഞ്ഞു. ആര് വിചാരിച്ചാലും അത് മാറ്റാൻ കഴിയില്ല. സി.പി.എമ്മിന് ആകെ അവശേഷിക്കുന്നത് കേരളം മാത്രമാണ്. ഇവിടെയും കൂടെ അതിന്റെ അടിയന്തിരം കഴിഞ്ഞിട്ടേ പിണറായി ഒഴിയുകയുള്ളു. ഈ തിരഞ്ഞെടുപ്പിലെ വികാരം ഭാവിയിലും നിലനിർത്തണമെങ്കിൽ സംഘടനാപരമായ കെട്ടുറപ്പ് ആവശ്യമാണ്. അതിന് സമ്പൂർണമായ പുനസംഘടന ആവശ്യമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. content highlights:K Muraleedharan,Pinarayi Vijayan, Congress, CPIM,Lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2YPwSyq
via IFTTT
Post Top Ad
Sunday, 26 May 2019
സി.പി.എമ്മിന്റെ അടിയന്തിരം കണ്ടിട്ടേ പിണറായി ഒഴിയു- കെ മുരളീധരന്‍
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment