സ്കൂൾ വാഹനങ്ങൾ: സുരക്ഷാനിർദേശം പാലിച്ചില്ലെങ്കിൽ നടപടി-ഡി.ജി.പി. - News4Max

Breaking

Post Top Ad

Sunday, 26 May 2019

സ്കൂൾ വാഹനങ്ങൾ: സുരക്ഷാനിർദേശം പാലിച്ചില്ലെങ്കിൽ നടപടി-ഡി.ജി.പി.

തിരുവനന്തപുരം: അധ്യയനവർഷം തുടങ്ങാൻ ഒരാഴ്ചമാത്രം ശേഷിക്കേ, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസ് മേധാവി ലോകനാഥ് ബെഹ്റ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്കൂൾ വീദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും അദ്ദേഹം നിർദേശം നൽകി. സ്കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കൾ ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് പോകുന്നതോ മറ്റ് തരത്തിലുള്ള നിയമലംഘനം നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് നിയമനടപടിയെടുക്കണം. കുട്ടികളുടെ സുരക്ഷിതത്വം മുൻനിർത്തി കേരള പോലീസ് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീഡർ സംസ്ഥാന പോലീസിന്റെ www.keralapolice.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്നും ഡി.ജി.പി. അറിയിച്ചു. Content Highlights:follow instructions for school bus, DGP

from mathrubhumi.latestnews.rssfeed http://bit.ly/2Wq5klB
via IFTTT

No comments:

Post a Comment

Post Bottom Ad

Pages