മെസ്സി അന്ന് കഴുതേ എന്നു വിളിച്ചോ? വിശ്വസിക്കാനാവാതെ ലോകം - News4Max

Breaking

Post Top Ad

Sunday, 26 May 2019

മെസ്സി അന്ന് കഴുതേ എന്നു വിളിച്ചോ? വിശ്വസിക്കാനാവാതെ ലോകം

കളിക്കുമ്പോൾ പന്തിൽ മാത്രമല്ല, സ്വഭാവത്തിലും നിയന്ത്രണം നഷ്ടമാവാത്ത ആളാണ് ലയണൽ മെസ്സി. മെസ്സി എതിരാളികളെ ഫൗൾ ചെയ്യുന്നതും വേദന അഭിനയിക്കുന്നതും തെറി വിളിക്കുന്നതുമെല്ലാം അപൂർവമായ കാഴ്ചയാണ്. എന്നാൽ, സമീപകാലത്ത് ബാഴ്സ ഏറ്റവും ദയനീയമായ തോൽവി ഏറ്റുവാങ്ങിയ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ ഈ മെസ്സിക്കും ആത്മനിയന്ത്രണം വിട്ടുപോയോ? ലിവർപൂളിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ജെയിംസ് മിൽനറുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ ചാമ്പ്യൻസ് ലീഗിന്റെ ഒന്നാം പാദ മത്സരത്തിനിടെ മെസ്സിക്കും സമനില തെറ്റിയിരുന്നു. ആത്മനിയന്ത്രണം വിട്ട് എതിരാളിയെ തെറി വിളിച്ചിരുന്നു. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗവിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഡ്രസ്സിങ് റൂമിലേയ്ക്കുള്ള ടണലിൽ വച്ച് മെസ്സി തന്നെ കഴുത എന്നു വിളിച്ചുവെന്നാണ് മെയിലിന് നൽകിയ അഭിമുഖത്തിൽ മിൽനറുടെ ആരോപണം. മിൽനറുടെ വാക്കുകൾ അനുസരിച്ച് രണ്ടാം പകുതി അവസാനിക്കാറാകുമ്പോഴായിരുന്നു സംഭവത്തിന്റെ തുടക്കം. ലിവർപൂൾ ഹാഫിലൂടെ മുന്നെറുന്ന മെസ്സിയെ ആൻഡി റോബേട്ട്സൺ ടാക്കിൾ ചെയ്യുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഓടിയെത്തിയ മിൽനറുടെ വക തോളുകൊണ്ടൊരു തള്ളും. നിലതെറ്റി താഴെ വീണ മെസ്സി ക്ഷോഭിച്ച് റഫറിയോട് മഞ്ഞക്കാർഡ് കൊടുക്കാൻ ആംഗ്യം കാട്ടുകയും ചെയ്തു. ഈ സംഭവത്തിൽ ഒട്ടും സന്തുഷ്ടനായിരുന്നില്ല മെസ്സി. ഒന്നാം പകുതി കഴിഞ്ഞ് ടണലിലൂടെ മടങ്ങുമ്പോൾ സ്പാനിഷ് എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു മെസ്സി. ഇതിനിടയ്ക്ക് എന്നെ ബറോ എന്നും വിളിച്ചു. സ്പാനിഷിൽ ഇതിന്റെ അർഥം കഴുത എന്നായിരുന്നു. എന്നാൽ, സ്പാനിഷ് ഫുട്ബോളിൽ പൊതുവേ താരങ്ങളെ ചവിട്ടുന്നവരെ അങ്ങനെ വിളിക്കാറുണ്ടെന്ന് തോന്നുന്നു. താങ്കൾക്ക് ഓക്കെ അല്ലെ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം അങ്ങനെയായിരുന്നില്ലെന്ന് എനിക്ക് തോന്നി. എനിക്ക് സ്പാനിഷ് മനസ്സിലാകുമെന്ന് അദ്ദേഹം വിചാരിച്ചിരിക്കില്ല. ഞാൻ നിങ്ങളെ ഡ്രിബിൾ ചെയ്തു കബളിപ്പിച്ചതുകൊണ്ടല്ലെ എന്നെ ഫൗൾ ചെയ്തതെന്ന് ചോദിച്ചു മെസ്സി. ഞാൻ അതിന് മറുപടിയൊന്നും പറയാതെ തന്നെ ഡ്രസ്സിങ് റൂമിലേയ്ക്ക് പോയി. എനിക്കെന്നും അദ്ദേഹത്തോട് ആദരവേ ഉണ്ടായിട്ടുള്ളൂ. വേണ്ടതെന്തും പറയാനുള്ള ഒരു അധികാരം അദ്ദേഹം തന്നെ നേടിയെടുത്തിട്ടുണ്ട്. എന്നാൽ, ബറോ എന്ന ആ വിളി ആൻഫീൽഡിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. വിമർശനങ്ങൾ കേട്ട ഭൂതകാലം മനസ്സിനെ വല്ലാതെ മദിച്ചു. എന്റെ കഴിവിൽ സംശയം പ്രകടിപ്പിക്കുന്നവർക്ക് മുന്നിൽ പലതും തെളിയിച്ചുകൊടുക്കണമെന്ന ചിന്ത ഉദിച്ചത് അപ്പോഴാണ്. അതെനിക്ക് വല്ലാത്ത ഊർജമാണ് നൽകിയത്. അന്ന് എല്ലാവരേക്കാളും മികച്ചുനിൽക്കണമെന്ന് ഉറപ്പിച്ചു. പരാജയപ്പെടുന്നതിനെ കുറിച്ച് ഓർക്കാനേ വയ്യായിരുന്നു-മിൽനർ പറഞ്ഞു. കാമ്പ് നൗവിൽ നടന്ന ഒന്നാം പാദത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളിന്റെ തോൽവി വഴങ്ങിയ ലിവർപൂൾ സ്വന്തം തട്ടകമാ ആൻഫീൽഡിൽ മടക്കമില്ലാത്ത നാല് ഗോളുകൾ എതിർ വലയിൽ നിറച്ച് 4-3 എന്ന ശരാശരിയിലാണ് ജയിച്ച് ഫൈനലിൽ പ്രവേശിച്ചത്. ഞായറാഴ്ച മാഡ്രിഡിലാണ് ടോട്ടനമിനെതിരായ ഫൈനൽ പോരാട്ടം. Content Highlights:Lionel Messi called James Milner a donkey during Liverpool's Champions League clash with Barcelona

from sports rss feed http://bit.ly/2K16CNe
via IFTTT

No comments:

Post a Comment

Post Bottom Ad

Pages