തൃശ്ശൂരിൽ മൂന്നുകോടിയുടെ മയക്കുമരുന്ന് പിടിച്ചു - News4Max

Breaking

Post Top Ad

Saturday, 25 May 2019

തൃശ്ശൂരിൽ മൂന്നുകോടിയുടെ മയക്കുമരുന്ന് പിടിച്ചു

തൃശ്ശൂർ:തൃശ്ശൂർ നഗരത്തിൽനിന്ന് മൂന്നുകോടി രൂപയുടെ മയക്കുമരുന്നുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. തൃശ്ശൂർ കിഴക്കേക്കോട്ട സ്വദേശി മാജിക് മിഥിൻ എന്ന മിഥിൻ (25), കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു (26) എന്നിവരാണ് പിടിയിലായത്. ഓൺലൈനായി മയക്കുമരുന്ന് വരുത്തി അലങ്കാരമത്സ്യവിൽപ്പനയുടെ മറവിലായിരുന്നു മിഥിന്റെ വിൽപ്പന. അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നവർക്ക് ഹാഷിഷ് ഓയിൽ നേരിട്ട് എത്തിക്കുകയായിരുന്നു ചിഞ്ചു മാത്യു. ഇരുവരിൽനിന്നും 2.250 കിലോ ഹാഷിഷ് ഓയിൽ, മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ. (1.05 ഗ്രാം), അംഫെറ്റമിൻ (2.60 ഗ്രാം) എന്നിവ പിടിച്ചെടുത്തു. തൃശ്ശൂർ എക്സൈസ് ഇൻസ്പെക്ടർ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആസൂത്രിതനീക്കത്തിലൂടെയാണ് മയക്കുമരുന്ന് പിടിച്ചത്. ആമ്പക്കാടൻമൂലയിൽനിന്നാണ് മിഥിനെ എക്സൈസ് സംഘം വ്യാഴാഴ്ച രാവിലെ മുക്കാൽ കിലോയോളം ഹാഷിഷ് ഓയിൽ, എം.ഡി.എം.എ., ആംഫെറ്റമിൻ എന്നിവയുമായി പിടികൂടുന്നത്. ഓൺലൈൻ ആയി മയക്കുമരുന്ന് വരുത്തുകയും സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ വിൽപ്പന നടത്തുകയുമായിരുന്നു മിഥിന്റെ രീതി. തന്റെ അലങ്കാരമത്സ്യവിപണനകേന്ദ്രം മറയാക്കിയായിരുന്നു ഇടപാടുകൾ. ഒരു സ്കൂൾ വിദ്യാർഥിയിൽനിന്നു ലഭിച്ച വിവരപ്രകാരമാണ് മിഥിനെ എക്സൈസ് സംഘം കുടുക്കിയത്. ഒരുകോടി രൂപയുടെ മയക്കുമരുന്നുകളാണ് ഇയാളിൽനിന്നു പിടിച്ചെടുത്തത്. മിഥിന്റെ ഫോണിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിഞ്ചു മാത്യുവിനെ പിടിച്ചത്. ഇയാൾ വെള്ളിയാഴ്ചകളിൽ തീവണ്ടിമാർഗം തൃശ്ശൂരിലെത്തി ചെറുപ്പക്കാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ചുകൊടുക്കാറുണ്ടെന്ന് എക്സൈസ് സംഘത്തിന് സൂചന ലഭിച്ചു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനു പിറകിൽനിന്ന് 8.7 ഗ്രാം വീതം 226 പ്ലാസ്റ്റിക് ഡപ്പികളിൽ നിറച്ച ഹാഷിഷ് ഓയിലുമായാണ് ചിഞ്ചു മാത്യുവിനെ അറസ്റ്റ് ചെയ്തത്. Content Highlights:drug seized,thrissur, worth 3 crore, MDMA, Amfetamin, Hashish oil, two arrested

from mathrubhumi.latestnews.rssfeed http://bit.ly/2VL7Tuc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages